Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SugnuPoliceStation

മണിപ്പുരിൽ നാലു ഭീകരർ പിടിയിൽ

ഇം​​​ഫാ​​​ൽ: ക​​​ക്ചിം​​​ഗ്, ഇം​​​ഫാ​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി കൊ​​​ള്ള​​​യ​​​ടി​​​ച്ചു​​​വ​​​ന്ന നാ​​​ലു ഭീ​​​ക​​​ര​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ സൊ​​​റേ​​​പ​​​യി​​​ലെ ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ൾ സു​​​ഗ്നു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ നു​​​ൻ​​​ഗു ലം​​​ഖാ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ 21 വ​​​യ​​​സു​​​കാ​​​ര​​​നെ ഇം​​​ഫാ​​​ൽ ഈ​​​സ്റ്റ് ജി​​​ല്ല​​​യി​​​ലെ ആ​​​ൾ​​​പാ​​​ർ​​​പ്പി​​​ല്ലാ​​​ത്ത വീ​​​ട്ടി​​​ൽ​​​നി​​​ന്നും കം​​​ഗ്ലെ​​​യ്പാ​​​ക് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി അം​​​ഗ​​​ത്തെ ഇം​​​ഫാ​​​ൽ ഈ​​​സ്റ്റ് ജി​​​ല്ല​​​യി​​​ലെ ലം​​​ഗ്ദു​​​മി​​​ൽ​​​നി​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ 260 പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

ത​പാ​ല്‍ ബാ​ഗു​ക​ള്‍ ക​ത്തി​ച്ചു

ഇം​​​​​​​ഫാ​​​​​​​ല്‍: മ​​​​​​​ണി​​​​​​​പ്പുരി​​​​​​​ലെ ഉ​​​​​​​ഖ്രു​​​​​​​ല്‍ ജി​​​​​​​ല്ല​​​​​​​യി​​​​​​​ല്‍ ത​​​​​​​പാ​​​​​​​ല്‍ വ​​​​​​​കു​​​​​​​പ്പി​​​​​​​ന്‍റെ 35 ത​​​​​​​പാ​​​​​​​ല്‍ ബാ​​​​​​​ഗു​​​​​​​ക​​​​​​​ള്‍ ഒ​​​​​​​രു സം​​​​​​​ഘം ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ തീ​​​​​​​വ​​​​​​​ച്ച് ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു. തി​​​​​​​ങ്ക​​​​​​​ളാ​​​​​​​ഴ്ച യാ​​​​​​​യിം​​​​​​​ഗ്‌​​​​​​ഗാം​​​​​​പോ​​​​​​​ക്പി​​​​​​​ക്കും ലി​​​​​​​റ്റ​​​​​​​ന്‍ റോ​​​​​​​ഡി​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​വ​​​​​​​ച്ചാ​​​​​​​ണ് സം​​​​​​​ഭ​​​​​​​വം.

ഉ​​​​​​​ഖ്രു​​​​​​​ലി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള 30 ത​​​​​​​പാ​​​​​​​ല്‍ ബാ​​​​​​​ഗു​​​​​​​ക​​​​​​​ളും സോം​​​​​​​ദാ​​​​​​​ലി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള നാ​​​​​​​ലെ​​​​​​​ണ്ണ​​​​​​​വും കാം​​​​​​​ജോ​​​​​​​ങ്ങി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ഒ​​​​​​​രെ​​​​​​​ണ്ണ​​​​​​​വു​​​​​​​മാ​​​​​​​ണ് ക​​​​​​​ത്തി​​​​​​​ച്ച​​​​​​​ത്. എ​​​​​​​ടി​​​​​​​എം കാ​​​​​​​ര്‍​ഡു​​​​​​​ക​​​​​​​ള്‍, പാ​​​​​​​സ്പോ​​​​​​​ര്‍​ട്ടു​​​​​​​ക​​​​​​​ള്‍, ക​​​​​​​ത്തു​​​​​​​ക​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ബാ​​​​​​​ഗി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ഉ​​​​​​​ഖ്രു​​​​​​​ല്‍ സ​​​​​​​ബ് പോ​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ് പോ​​​​​​​സ്റ്റ്മാ​​​​​​​സ്റ്റ​​​​​​​ര്‍ വു​​​​​​​ങ്പ്രീ​​​​​​​പാം റി​​​​​​​മാ​​​​​​​യി പ​​​​​​​റ​​​​​​​ഞ്ഞു.

Latest News

Corehub Up