Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suhasini

രാ​വി​ലെ പ​തി​വ് പോ​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​താ​ണ്: ഭാ​ഗ്യ​രാ​ജി​ന്‍റെ വി​യോ​ഗ​ത്തി​ൽ സു​ഹാ​സി​നി  

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജി​ന്‍റെ വി​യോ​ഗ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി സു​ഹാ​സി​നി. ഖു​ഷ്ബു​വി​ന്‍റെ മ​ക​ൾ അ​വ​ന്തി​ക​യു​ടെ വി​വാ​ഹ​ത്തി​ന് ക​ണ്ടു​പി​രി​ഞ്ഞ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും അ​ന്ന് അ​ദ്ദേ​ഹം അ​തീ​വ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു സു​ഹാ​സി​നി പ​റ​ഞ്ഞു.

പ്രി​യ​താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ചെ​ന്നൈ​യി​ലു​ള്ള താ​ര​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ഹാ​സി​നി.

‘ഖു​ഷ്ബു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഭാ​ഗ്യ​രാ​ജ് സ​ർ ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​തീ​വ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗോ​വ​യി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഞ​ങ്ങ​ൾ തി​രി​ച്ചു വ​ന്ന​ത്.

അ​വ​ർ വ്യാ​ഴാ​ഴ്ച രാ​ത്രി​യേ തി​രി​ച്ചു പോ​ന്നി​രു​ന്നു. വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നു രാ​വി​ലെ ന​ട​ക്കാ​ൻ പോ​യ​താ​ണ്. തി​രി​കെ വ​രു​ന്ന​തി​ന് ഇ​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​യി. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്ന​വ​ർ ചി​രി​യോ​ടെ മ​ട​ങ്ങി.’ സു​ഹാ​സി​നി പ​റ​ഞ്ഞു.

ഖു​ഷ്ബു​വി​ന്‍റെ മ​ക​ൾ അ​വ​ന്തി​ക​യു​ടെ വി​വാ​ഹ​ത്തി​ന് നി​റ​ചി​രി​ക​ളോ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഭാ​ഗ്യ​രാ​ജി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഗോ​വ​യി​ൽ നി​ന്ന് തി​രി​കെ​യെ​ത്തി​യ താ​രം രാ​വി​ലെ ന​ട​ക്കാ​ൻ പോ​യ​പ്പോ​ൾ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​കു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up