Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suja

അ​ക​ക്ക​ണ്ണാ​ല്‍ സു​ജ കോ​റി​യി​ടു​ന്ന​ത് അ​ക്ഷ​ര​വെ​ളി​ച്ചം

കൊ​​​​ച്ചി: ഒ​​​​രു പ​​​​നി​​​​യി​​​​ല്‍നി​​​​ന്ന് സു​​​​ജ ഉ​​​​ണ​​​​ര്‍​ന്നെ​​​​ഴു​​​​ന്നേ​​​​റ്റ​​​​ത് കൂ​​​​രി​​​​രു​​​​ട്ടി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു. എ​​ന്നാ​​ൽ അ​​​​ക​​​​ക്ക​​​​ണ്ണി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ല്‍ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ള്‍കൊ​​​ണ്ടു സ്വ​​​​യം വെ​​​​ളി​​​​ച്ച​​​​മാ​​​​കു​​​​ക​​​​യാ​​​​ണ് ഈ 55​​​​കാ​​​​രി. മൂ​​​​ന്നു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ വെ​​​​ളി​​​​ച്ചം ക​​​​ണ്ടെ​​​​ത്തി​​​​യ സു​​​​ജ​​​യു​​​ടെ അ​​​​തി​​​​ജീ​​​​വ​​​​നം അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

24 വ​​​​ര്‍​ഷം അ​​​​ബു​​​​ദാ​​​​ബി​​​യി​​​ലെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ൽ ചീ​​​​ഫ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാ​​​​മ്മൂ​​​​ട് പാ​​​​റു​​​​ക്ക​​​​ണ്ണി​​​​ല്‍ സു​​​​ജ​​​​യു​​​​ടെ വെ​​​​ളി​​​​ച്ചം ഊ​​​​തി​​​​ക്കെ​​​​ടു​​​​ത്തി​​​​യ​​​​ത് കോ​​​വി​​​ഡ് കാ​​​​ല​​​​ത്തു​​വ​​​​ന്ന ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു. 2020 ഏ​​​​പ്രി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു സു​​​​ജ മ​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ​​​​പ്ര​​​​സ​​​​വ​​​​ത്തി​​​​നാ​​​​യി നാ​​​​ട്ടി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​ത്. ജോ​​​​ലി രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും എ​​​​പ്പോ​​​​ള്‍ തി​​​​രി​​​​ച്ചു​​ചെ​​​​ന്നാ​​​​ലും ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​വി​​​ഡ് വ്യാ​​​​പ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​യ്ക്കു ത​​​ട​​​സം നേ​​​രി​​​ട്ടു. മ​​​​ക​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​തു ഗ​​​​ര്‍​ഭി​​​​ണി​​​​യാ​​​​യി​​​​രി​​​​ക്കെ 2022 ലാ​​​ണ് ​സു​​​​ജ​​​യ്ക്കു പ​​​നി ബാ​​​ധി​​​ച്ച​​​ത്. ​എ​​​​റ​​​​ണാ​​​​കു​​​​ളം ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ മ​​​​ക​​​​ള്‍​ക്കൊ​​​​പ്പം താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന സു​​​​ജ​​​​യ്ക്ക് വൈ​​​​റ​​​​ല്‍ പ​​​​നി​​​​ക്കു​​​​ള്ള മ​​​​രു​​​​ന്നാ​​​​ണ് ഡോ​​​​ക്ട​​​​ര്‍ ന​​​​ല്‍​കി​​​​യ​​​​ത്. ഒ​​​​രാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞാ​​​​ണ് ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​യാ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്. ക​​​​ണ്ണി​​​​ല്‍ സ​​​​മ്മ​​​​ര്‍​ദ​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് തു​​​​ള്ളി​​​മ​​​​രു​​​​ന്ന് ക​​​​ണ്ണി​​​​ലൊ​​​​ഴി​​​​ച്ച​​​​തോ​​​​ടെ ബോ​​​​ധം പോ​​​​യി. സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​യ​​​​തോ​​​​ടെ സു​​​​ജ​​​​യെ മ​​​​റ്റൊ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സി​​​​യു​​​​വി​​​​ലേ​​​​ക്കു മാ​​​​റ്റി. അ​​​​പ്പോ​​​​ഴേ​​​​യ്ക്കും ഇ​​​​രു ക​​​​ണ്ണു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ഴ്ച പൂ​​​​ര്‍​ണ​​​​മാ​​​​യും ന​​​​ഷ്‌​​ട​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

വൃ​​​​ക്ക​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ര​​​​ളി​​​​ന്‍റെ​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​നം താ​​​​റു​​​​മാ​​​​റാ​​​​യി മൂ​​​​ന്നാ​​​​ഴ്ച​​​​യോ​​​​ളം വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ കി​​​​ട​​​​ന്നു. അ​​​​ണു​​​​ബാ​​​​ധ ത​​​​ല​​​​ച്ചോ​​​​റി​​​​ലേ​​​​ക്കും പ​​​​ട​​​​രു​​​മെ​​​​ന്ന​​​​തി​​​​നാ​​​​ല്‍ ക​​​​ണ്ണു​​​​ക​​​​ളും ഒ​​​​പ്റ്റി​​​​ക്ക​​​​ല്‍ നെ​​​​ര്‍​വും പൂ​​​​ര്‍​ണ​​​​മാ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്തു മാ​​​​റ്റി. തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ഡ​​​​യാ​​​​ലി​​​​സി​​​​സ് ചെ​​​​യ്യു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​യ​​​​പ്പോ​​​​ള്‍ അ​​​​ന്ത്യ​​​​കൂ​​​​ദാ​​​​ശ വ​​​​രെ കൊ​​​​ടു​​​​ത്തു. പ​​​​നി വി​​​​ട്ടു​​​​മാ​​​​റാ​​​​താ​​​​യി. അ​​​​ന​​​​ങ്ങാ​​​​തെ​​​​യു​​​​ള്ള കി​​​​ട​​​​പ്പി​​​​ല്‍ കാ​​​​ല്‍മു​​​​ട്ടി​​​​നു താ​​​​ഴേ​​​​ക്കു​​​​ള്ള ഭാ​​​​ഗം ര​​​​ക്ത​​​​യോ​​​ട്ട​​​​മി​​​​ല്ലാ​​​​തെ പ​​​​ഴു​​​​ത്തു. ആ ​​​​കാ​​​ൽ നാ​​​​ലു​​​ത​​​​വ​​​​ണ ശ​​​​സ്ത്ര​​​​ക്രി​​​​യ ചെ​​​​യ്തു. ഡെ​​​​ങ്കി​​​​പ്പ​​​​നി ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ഡെ​​​​ങ്കി ഹെ​​​​മ​​​​റേ​​​​ജ് ആ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു സു​​​​ജ​​​​യു​​​​ടെ അ​​​​സു​​​​ഖം. ക​​​​ണ്ണു​​​​ക​​​​ളു​​​​ടെ സ്ഥാ​​​​നം വ​​​​ല്ലാ​​​​തെ കു​​​​ഴി​​​​യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് കൃ​​​​ത്രി​​​​മ ക​​​​ണ്ണു​​​​ക​​​​ള്‍ വ​​​​ച്ച​​​​ത്.

എ​​​​ഴു​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ത്തി​​​​ല്‍

സു​​​​ജ​​​​യ്ക്ക് ചെ​​​​റു​​​​പ്പം മു​​​​ത​​​​ൽ എ​​​​ഴു​​​​ത്ത് ഇ​​​​ഷ്‌​​​ട​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ന​​​​സി​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന ക​​​​ഥ​​​​ക​​​​ള്‍ സു​​​​ജ പ​​​​റ​​​​ഞ്ഞു​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത് മ​​​​ക​​​​ള്‍ അ​​​​മ​​​​ല​​​​യോ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളോ എ​​​​ഴു​​​​തി​​​​യെ​​​​ടു​​​​ക്കും. ഇ​​​​ങ്ങ​​​​നെ 2023 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ‘ഓ​​​​ല​​​​ഞ്ഞാ​​​​ലി​​​​ക്കി​​​​ളി’ എ​​​​ന്ന ചെ​​​​റു​​​​ക​​​​ഥാ സ​​​​മാ​​​​ഹാ​​​​രം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. 2025 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘മി​​​​ഴി ന​​​​ന​​​​യാ​​​​തെ’ എ​​​​ന്ന ആ​​​​ത്മ​​​​ക​​​​ഥ​​​​യ്ക്ക് അ​​​​ഷി​​​​ത സ്മാ​​​​ര​​​​ക പു​​​​ര​​​​സ്‌​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. ചെ​​​​റു​​​​ക​​​​ഥാ സ​​​​മാ​​​​ഹാ​​​​ര​​​​മാ​​​​യ ‘ഒ​​​​രു നി​​​​ലാ​​​​ച്ചൂ​​​​ട്ട്’ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ്. ബാ​​​​ല്യ​​​​കാ​​​​ല സ്മ​​​​ര​​​​ണ​​​​ക​​​​ളും ന​​​​ര്‍​മ​​​​ങ്ങ​​​​ളു​​​​മൊ​​​​ക്കെ​​​​യാ​​​​ണ് പ​​​​ല​​​​പ്പോ​​​​ഴും ക​​​​ഥ​​​​ക​​​​ളു​​​​ടെ ഇ​​​​തി​​​​വൃ​​​​ത്തം. സ​​​​മ​​​​കാ​​​​ലി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും എ​​​​ഴു​​​​താ​​​​റു​​​​ണ്ട്.

ജീ​​​​വി​​​​തം ഇ​​​​രു​​​​ട്ടി​​​​ലാ​​​​യ സു​​​​ജ​​​​യ്ക്ക് ബ​​​​യോ​​​​ണി​​​​ക് ഐ (​​​​ത​​​​ല​​​​ച്ചോ​​​​റി​​​​ല്‍ ചി​​​​പ്പ് ഘ​​​​ടി​​​​പ്പി​​​​ച്ചു കാ​​​​ഴ്ച സാ​​​​ധ്യ​​​​മാ​​​​ക്ക​​​​ല്‍) ചെ​​​​യ്താ​​​​ല്‍ ഭാ​​​​ഗി​​​​ക​​​​മാ​​​​യി കാ​​​​ഴ്ച ​കി​​​​ട്ടും. പ​​​​ക്ഷേ വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മു​​​​ള്ള ഈ ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് മൂ​​​​ന്നു കോ​​​​ടി രൂ​​​പ വേ​​​​ണം. സു​​​​മ​​​​ന​​​​സു​​​​ക​​​​ള്‍ ക​​​​നി​​​​ഞ്ഞാ​​​​ലെ അ​​​​തു സാ​​​​ധ്യ​​​​മാ​​​​കൂ. മ​​​​ക​​​​ള്‍ അ​​​​മ​​​​ല, മ​​​​രു​​​​മ​​​​ക​​​​ന്‍ അ​​​​നീ​​​​ഷ് ജോ​​​​ര്‍​ജ്, പേ​​​​ര​​​​ക്കു​​​​ട്ടി​​​​ക​​​​ളാ​​​​യ ഹേ​​​​സേ​​​​ല്‍ ജോ​​​​ര്‍​ജ് അ​​​​നീ​​​​ഷ്, ക്രി​​​​സാ​​​​ന്‍റോ മാ​​​​ര്‍​ട്ടി​​​​ന്‍ ജോ​​​​ര്‍​ജ് എ​​​​ന്നി​​​​വ​​​​ര്‍ വെ​​​​ളി​​​​ച്ച​​​​മാ​​​​യി സു​​​​ജ​​​​യ്‌​​​​ക്കൊ​​​​പ്പം​​​​എ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്.

Latest News

Corehub Up