Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sujatha Movie

'സ്വയംവര ശുഭദിന മംഗളങ്ങള്‍': മലയാളത്തിനും മറക്കാനാകാത്ത ആശാനാദം

മുംബൈ: എട്ട് പതിറ്റാണ്ട് വിവിധ തലമുറകളെ കീഴടക്കിയ ആ മധുരനാദം നിലച്ചു. ഒമ്പത് ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയ ആശാ ഭോസ്‍ലെ പാട്ടുകളുടെ കാര്യത്തിൽ ഗിന്നസ് റിക്കാർഡിൽ ഇടംപിടിക്കുകയും ചെയ്തു.

തമിഴിൽ ഇരുപതോളം ഗാനങ്ങൾ പാടിയ ആശാ ഭോസ്‌ലെ മലയാളത്തിൽ ഒരു ഗാനം മാത്രമാണ് പാടിയിട്ടുള്ളത്. 1977ല്‍ പ്രദര്‍ശനത്തിനെത്തിയ സുജാത എന്ന സിനിമയ്‍ക്ക് വേണ്ടിയായിരുന്നു അത്. സ്വയംവര ശുഭദിന മംഗളങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്‍ണന്‍റെ വരികൾക്ക് സംഗീതമൊരുക്കിയത് രവിന്ദ്ര ജെയ്‍ൻ ആയിരുന്നു.

തമിഴിൽ ഇളയരാജ, ആര്‍.ഡി. ബര്‍മൻ, എ.ആര്‍. റഹ്‍മാൻ, എസ്.എ. രാജ്‍കുമാര്‍, ദേവ, വിദ്യാ സാഗര്‍ എന്നിവരുടെ ഈണങ്ങൾക്ക് ആശാ ഭോസ്‍ലെ സ്വരം പകർന്നു.

Latest News

Corehub Up