Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sujith Vijayan

Kollam

സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള റോ​ഡ് ഷോ​ നടത്തി

ച​വ​റ: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള​യ്ക്ക് സ്വീ​ക​ര​ണ​വും റോ​ഡ് ഷോ​യും ന​ട​ത്തി. ച​വ​റ ഈ​സ്റ്റ് മേ​ഖ​ല​യി​ലെ സ്വീ​ക​ര​ണ ശേ​ഷം എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍, പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം മു​കു​ന്ദ​പു​രം മാ​ട​ന്‍​ന​ട​യി​ല്‍ നി​ന്നാണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ചത്.

ഘ​ണ്ട​ക​ര്‍​ണ​ന്‍​കാ​വ്, പേ​ക്കാ​ത്ത​റ, ക്ര​സ​ന്‍റ് ജം​ഗ്ഷ​ന്‍, ഇ​ല​ഞ്ഞി​ക്കു​ളം, കോ​ട്ട​യ്ക്ക​കം ഉ​ന്ന​തി, കു​ള​ത്തൂ​ര്‍​മു​ക്ക്, വൈ​ങ്ങേ​ലി​മു​ക്ക്, പു​തി​യ​കാ​വ്, പ​ഴ​ഞ്ഞീ​ക്കാ​വ്, ടി​വി​ടി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്ക് വ​ട്ട​യ്യ​ത്ത് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. ച​വ​റ വെ​സ്റ്റ് മേ​ഖ​ല​യി​ലെ സ്വീ​ക​ര​ണം കോ​വി​ല്‍​ത്തോ​ട്ട​ത്ത് നി​ന്ന് ആ​രം​ഭി​ച്ചു.

കാ​വു​ന​ട, ത​ട്ടാ​ശേ​രി, പു​ത്ത​ന്‍​കോ​വി​ല്‍, വ​യ​ലി​ല്‍​ക​ട​വ്, ക​രി​ത്തു​റ, ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡ്, ത​ണ്ട​ള​ത്ത്മു​ക്ക്, കൃ​ഷ്ണ​ന്‍​ന​ട, മു​ക്കു​ത്തോ​ട്, പ​ട​ന്ന, മ​ണ്ടോ​ടി​മു​ക്ക്, ക​ല്ലേ​കു​ളം, നാ​ഗ​രു​ന​ട, കൊ​ച്ചു​വീ​ട്ടി​ല്‍ ഉ​ന്ന​തി, ഒ​ടു​ക്ക​ത്തു​മു​ക്ക്, സൊ​സൈ​റ്റി​മു​ക്ക്, ചി​റ​ക്ക​ര​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം കൊ​ട്ടു​കാ​ട്ടി​ല്‍ സ​മാ​പി​ച്ചു.നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി എ​ത്തി​യ​ത്.

 

Latest News

Corehub Up