Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SukhbirSinghBadal

ക​ർ​ഷ​ക​സ​മ​രം മ​റ​ന്നോ; ബി​ജെ​പി-​എ​സ്എ​ഡി സ​ഖ്യ​ത്തെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ൽ ബി​ജെ​പി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളും സ​ഖ്യ​ത്തി​ലാ​യ​തി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്. ബി​ജെ​പി വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്ന് അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ പി​ന്നോ​ട്ടു​പോ​യെ​ന്നും ക​ർ​ഷ​ക​സ​മ​ര​ത്തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളും വീ​ണ്ടും ഒ​ന്നി​ച്ച​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ വി​ല​യി​രു​ത്ത​ൽ.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ബി​ജെ​പി-​അ​കാ​ലി​ദ​ൾ സ​ഖ്യ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യെ​ന്ന വാ​ർ​ത്ത പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​ധി​കാ​രം ല​ക്ഷ്യ​മി​ട്ടു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് പു​തി​യ സ​ഖ്യ​മെ​ന്നും പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ടു​കെ​ട്ടി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

സ​ഖ്യ​ത്തെ പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടെ വി​മ​ർ​ശ​നം തി​ക​ച്ചും ന്യാ​യ​മാ​ണ്. നേ​ര​ത്തെ ബി​ജെ​പി​യെ ക​ർ​ഷ​ക​വി​രു​ദ്ധ​രെ​ന്നും പ​ഞ്ചാ​ബ് വി​രു​ദ്ധ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ ഇ​പ്പോ​ൾ അ​തേ പാ​ർ​ട്ടി​യു​ടെ മു​ന്നി​ൽ വീ​ണ്ടും അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​രം നേ​ടാ​നു​ള്ള ആ​ർ​ത്തി മാ​ത്ര​മാ​ണ് ഈ ​സ​ഖ്യ​ത്തി​ന് പി​ന്നി​ലെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

Latest News

Corehub Up