Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SulthanBathery

ബത്തേരി സ്റ്റേഷനില്‍നിന്നു തൊണ്ടിമുതല്‍ മോഷ്ടിച്ചത് പൊലിസുകാരന്‍; വകുപ്പുതല നടപടിക്ക് ശിപാര്‍ശ

സുല്‍ത്താന്‍ ബത്തേരി: പൊലിസ് സ്റ്റേഷനിലെ സ്റ്റോര്‍മുറിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം (ഹാന്‍സ്)മോഷ്ടിച്ചത് പൊലിസുകാരന്‍. സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സബിത് ആണ് ഹാന്‍സ് ചാക്കുകള്‍ കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളുടെയും മറ്റും പരിശോധനയില്‍ വ്യക്തമായി.

കഴിഞ്ഞ 10ന് മോഷണവിവരം പുറത്തിറഞ്ഞതുമുതല്‍ ഒളിവിലുള്ള ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ടു. വകുപ്പുതല നടപടിക്ക് ഡിവൈഎസ്പിക്ക് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശിപാര്‍ശ നല്‍കി.

കഴിഞ്ഞ ജൂണ്‍ ഏഴിന് നഗരപരിധിയിലെ ദൊട്ടപ്പന്‍കുളത്ത് വീട്ടില്‍ പരിശോധനയില്‍ പിടിച്ചെടുത്തതാണ് മോഷണംപോയ ഹാന്‍സ് പാക്കറ്റുകള്‍. കഴിഞ്ഞ പത്തിന് രാത്രിയാണ് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട വിവരം സ്റ്റേഷന്‍ റൈറ്റര്‍ ഇന്‍സ്‌പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്റ്റോര്‍ റൂം വൃത്തിയാക്കുന്നതിന് തുറന്നപ്പോഴാണ് ഹാന്‍സ് നഷ്ടപ്പെട്ടത് അറിഞ്ഞത്.

Latest News

Corehub Up