Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Special Tour

റെ​യി​ല്‍വേ​യു​ടെ ഭൂ​ട്ടാ​ന്‍- നോ​ര്‍​ത്ത് ഈ​സ്റ്റ് സ​മ്മ​ര്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഏ​പ്രി​ല്‍ 25ന്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഭാ​​​ര​​​ത് ഗൗ​​​ര​​​വ് ട്രെ​​​യി​​​നി​​​നു കീ​​​ഴി​​​ലു​​​ള്ള സൗ​​​ത്ത് സ്റ്റാ​​​ര്‍ റെ​​​യി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ ടൂ​​​ര്‍ ടൈം​​​സും ചേ​​​ര്‍​ന്ന് ഭൂ​​​ട്ടാ​​​നി​​​ലേ​​​ക്കും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും സ​​​മ്മ​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ ടൂ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഏ​​​പ്രി​​​ല്‍ 25ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന, 14 ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര​​​യി​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഭൂ​​​ട്ടാ​​​നി​​​ലെ​​​യും പ്ര​​​മു​​​ഖ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. ഇ​​​തി​​​നാ​​​യി മൂ​​​ന്ന് വ്യ​​​ത്യ​​​സ്ത ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ളാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ടൂ​​​ര്‍ ടൈം​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ഘ്‌​​​നേ​​​ഷ് അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ത്തെ പാ​​​ക്കേ​​​ജി​​​ല്‍ ഗാ​​​ങ്‌​​​ടോ​​​ക്, ഡാ​​​ര്‍​ജി​​​ലിം​​​ഗ് തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​മ്പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ത്തെ പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഗു​​​വാ​​​ഹ​​​ത്തി, ഷി​​​ല്ലോം​​​ഗ്, ചി​​​റാ​​​പു​​​ഞ്ചി, മൗ​​​ലി​​​നോം​​​ഗ്, ഡൗ​​​കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. മൂ​​​ന്നാ​​​മ​​​ത്തെ പാ​​​ക്കേ​​​ജി​​​ല്‍ ഭൂ​​​ട്ടാ​​​നി​​​ലെ തി​​​മ്പു, പു​​​നാ​​​ഖ, പാ​​​റോ, ചെ​​​ലെ ലാ ​​​പാ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ താ​​​മ​​​സ​​​സൗ​​​ക​​​ര്യം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, പ​​​രി​​​ധി​​​ക​​​ളി​​​ല്ലാ​​​തെ​​​യു​​​ള്ള ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും. ഇ​​​വ കൂ​​​ടാ​​​തെ രാ​​​ത്രി താ​​​മ​​​സം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​മ്പോ​​​ള്‍ ല​​​ഗേ​​​ജ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, എ​​​ല്‍​ടി​​​സി/​​​എ​​​ല്‍​എ​​​ഫ്‌​​​സി സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മ​​​ധു​​​ര​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം. ഡാ​​​ര്‍​ജി​​​ലിം​​​ഗ് ആ​​​ന്‍​ഡ് ഗാ​​​ങ്‌​​​ടോ​​​ക് പാ​​​ക്കേ​​​ജി​​​ല്‍ സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സ് 45,950 രൂ​​​പ, തേ​​​ര്‍​ഡ് എ​​​സി 53,300 രൂ​​​പ, സെ​​​ക്ക​​​ന്‍​ഡ് എ​​​സി 66,500 രൂ​​​പ, ഫ​​​സ്റ്റ് എ​​​സി 72,100 രൂ​​​പ നി​​​ര​​​ക്കു​​​ക​​​ളും നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് പാ​​​ക്കേ​​​ജി​​​ല്‍ സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സ് 59,350 രൂ​​​പ, തേ​​​ര്‍​ഡ് എ​​​സി 64,350 രൂ​​​പ, സെ​​​ക്ക​​​ൻ​​​ഡ് എ​​​സി 74,450 രൂ​​​പ, ഫ​​​സ്റ്റ് എ​​​സി 79,950 രൂ​​​പ നി​​​ര​​​ക്കു​​​ക​​​ളും ഭൂ​​​ട്ടാ​​​ന്‍ പാ​​​ക്കേ​​​ജി​​​ല്‍ സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സ്സ് 76,950 രൂ​​​പ, തേ​​​ര്‍​ഡ് എ​​​സി 83,500 രൂ​​​പ, സെ​​​ക്ക​​​ൻ​​​ഡ് എ​​​സി 94,950 രൂ​​​പ, ഫ​​​സ്റ്റ് എ​​​സി 97,900 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ര​​​ക്കു​​​ക​​​ള്‍. ബു​​​ക്കിം​​​ഗി​​​ന്: www.tour times.in , 7305 85 85.

Latest News

Corehub Up