പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പളിയിൽ ഇടവ കദിനാഘോഷംനടത്തി. വികാരി ഫാ. പോൾ തേക്കാനത്ത് അധ്യക്ഷതവഹിച്ചു. മേരിമാതാ മേജർ സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
നവവൈദികർ ഫാ. ഷാന്റോ കുളങ്ങര, ഫാ. എലോയ് ചിറക്കൽ എന്നിവർക്കു സ്വീകരണംനൽകി.
വിവാഹത്തിന്റെ സിൽവർ, ഗോൾഡൻ ജൂബിലി ആഘോഷിച്ചവർ, അവാർഡ് ജേതാക്കൾ, ഉന്നതവിജയം നേടിയവർ, ബൈബിൾ പകർത്തി എഴുതി സമർപ്പിച്ചവർ എന്നിവർക്കു സമ്മാനങ്ങൾ നൽകി.
പുതുക്കാട് ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് കെ.ജെ. ജോജു, അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ, സിസ്റ്റർ ടിജി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് മാർട്ടിൻ പുളിക്കൻ, ജോസ് തെക്കിനിയത്ത്, പോൾസൻ കൊ ടകരക്കാരൻ എന്നിവർ പ്രസംഗിച്ചു.