മുംബൈ: വിമാനാപകടത്തിൽ മരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്രയെ പെട്ടെന്ന് ഉപമുഖ്യമന്ത്രിയാക്കതിനു പിന്നിൽ ബിജെപിയാണെന്ന് ശിവസേന (യുബിടി) മുഖപത്രം സാമ്ന. എൻസിപി (അജിത്) നേതാക്കളായ സുനിൽ താത്കറെയും പ്രഫുൽ പട്ടേലും എൻസിപി ലയനത്തിന് എതിരാണെന്ന് സാമ്ന ആരോപിച്ചു.
സുനേത്രയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനോ വർക്കിംഗ് പ്രസിഡൻ് സുപ്രിയ സുലെയ്ക്കോ അറിവുണ്ടായിരുന്നില്ലെന്നും ആരുടെ താത്പര്യപ്രകാരമാണ് സുനേത്ര മുഖ്യന്ത്രിയായതെന്ന ചോദ്യം ഉയരുന്നുവെന്നും സാമ്ന പറഞ്ഞു.
2009 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്നും ശിവസേന (ഷിൻഡെ)യിലെയും എൻസിപിയിലെയും (അജിത്) ഒട്ടേറെ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നും സാമ്ന പറയുന്നു.