ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സേനാ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പോലീസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളിൽ നിന്നായി 11 ഉദ്യോഗസ്ഥർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്. സ്തുത്യർഹവും വിശിഷ്ടവുമായ സേവനത്തിനാണ് ഉദ്യോഗസ്ഥരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ശബരിമല സ്വർണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനായ എസ്പിഎസ്. ശശിധരന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് ഈ ബഹുമതിക്ക് അർഹനാകുന്ന ഏക ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇലന്തൂർ നരബലി, മൈക്രോ ഫിനാൻസ് തട്ടിപ്പ് തുടങ്ങിയ സുപ്രധാന കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്.പി ശശിധരൻ. രാജ്യത്താകെ 1,057 ഉദ്യോഗസ്ഥർക്കാണ് ഗാലൻട്രി- സർവീസ് മെഡലുകൾ സമ്മാനിക്കുന്നത്.
സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ:
കേരള പോലീസ്:
ഐ.ജി രാജ്പാൽ മീണഎസ്.പി ബിനു ആർ. പിള്ളഎസ്.പി ജി. ഉജ്ജ്വൽ കുമാർ ഡിവൈഎസ്പി വി.ആർ. രവികുമാർഡിവൈഎസ്പി സുരേഷ് ബാബുഎസ്.ഐ എസ്.എൽ. ജ്യോതിഷ് കുമാർ
അഗ്നിരക്ഷാ സേന (ഫയർ ഫോഴ്സ്)
ജെ. രാജേന്ദ്രൻ നായർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)എൻ. സെബാസ്റ്റ്യൻ ജോസഫ് (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)
ജയിൽ വകുപ്പ്:
സുനിൽ എസ്. കുമാർ (അസിസ്റ്റന്റ് സൂപ്രണ്ട്)എം.കെ. മോഹൻ ദാസ് (പ്രിസൺ ഓഫീസർ)