Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Christmas

Pathanamthitta

സ​പ്ലൈ​കോ ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ര്‍ ഫെ​യ​ര്‍ ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സ​പ്ലൈ​കോ ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റേ​ത് ജ​ന​കീ​യ ഇ​ട​പെ​ട​ലാ​ണ്. വി​പു​ല​മാ​യ വി​പ​ണി​യാ​ണ് സ​പ്ലൈ​കോ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണം ഫെ​യ​ര്‍ റെ​ക്കോ​ഡ് വ​രു​മാ​നം നേ​ടി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​കാ​ട്ടി.

യോ​ഗ​ത്തി​ൽ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ‌ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ ഫെ​യ​റി​ന്‍റെ ആ​ദ്യ വി​ല്‍​പ​ന​യും ന​ട​ത്തി.

2026 ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ ഫെ​യ​ര്‍. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​രി​യും സ​ബ്സി​ഡി നി​ര​ക്കി​ലും ഫ്രീ ​സെ​യി​ല്‍ നി​ര​ക്കി​ലും ല​ഭി​ക്കും. ക​ണ്‍​സ്യൂ​മ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ഞ്ച് മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടി​നൊ​പ്പം പൊ​തു വി​പ​ണി​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത സ്പെ​ഷ​ല്‍ കോ​മ്പോ ഓ​ഫ​റു​മു​ണ്ട്. ഹോ​ര്‍​ട്ടി​കോ​ര്‍​പ് പ​ച്ച​ക്ക​റി സ്റ്റാ​ളും മി​ല്‍​മ സ്റ്റാ​ളും ഇ​തി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സി. ​കെ. അ​ര്‍​ജു​ന​ന്‍, സ​പ്ലൈ​കോ ജി​ല്ലാ ഡി​പ്പോ മാ​നേ​ജ​ര്‍ ആ​ർ. രാ​ജീ​വ്, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, ജേ​ക്ക​ബ്, ബി. ​ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up