Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Stores

Kozhikode

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സ്റ്റോ​റു​ക​ൾ അ​ടു​ത്ത​മാ​സം മു​ത​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ത​ര​ണ ശൃം​ഖ​ല ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി സ്റ്റോ​റു​ക​ളെ സൂ​പ്പ​ർ സ്റ്റോ​റു​ക​ളാ​ക്കി അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യും 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ സ്റ്റോ​ർ സെ​പ്റ്റം​ബ​റി​ല്‍ എ​റ​ണാ​കു​ളം വൈ​റ്റി​ല ഹ​ബ്ബി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. തു​ട​ർ​ന്ന് മ​റ്റ് പ്ര​ധാ​ന ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കും.

കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ (സ​പ്ലൈ​കോ) മാ​ത്തോ​ട്ടം മാ​വേ​ലി സ്റ്റോ​ർ, മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​റാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ വി​പ​ണി​യി​ലെ വി​ല​വ്യ​തി​യാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നും പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.

വ​രാ​നി​രി​ക്കു​ന്ന ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നാ​യി ഓ​ണം ഫെ​യ​റു​ക​ൾ ഇ​ത്ത​വ​ണ നേ​ര​ത്തെ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​രാ​ജീ​വ് ആ​ദ്യ​വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up