കൊച്ചി: ബിഎസ്ഇ ലിസ്റ്റഡ് ധനകാര്യ സേവന സ്ഥാപനമായ സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മനോജ് രവിയെ നിയമിച്ചു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ സിഇഒയായും മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ബിസിനസ് ഹെഡായും ചുമതല വഹിച്ചിട്ടുണ്ട്.
ധനകാര്യ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അനുഭവസമ്പത്തുമുള്ള മനോജ് രവിയുടെ നിയമനം കമ്പനിയുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും സഹായിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ ജോബി ജോര്‍ജ് അറിയിച്ചു.