Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Court Verdict

മാ​സ​പ്പ​ടി കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​കാ​ര​മെ​ന്നു യു​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ- എ​​​ക്സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കു​​​ടും​​​ബ​​​ത്തി​​​നും എ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നു യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മൃ​​​ദു സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ മു​​​ന​​​യൊ​​​ടിക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു വ​​​ഴി സാ​​​ധി​​​ച്ചെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​യും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ വാ​​​ദം.

ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ന്‍റെ ഭാ​​​ഗം ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് കേ​​​ട്ട ശേ​​​ഷം അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ​​​ത്. എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം 10 ദി​​​വ​​​സം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സ്വീ​​​ക​​​രി​​​ച്ച​​​ത് ഇ​​​തേ നി​​​ല​​​പാ​​​ടാ​​​യി​​​രു​​​ന്നു.

പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം കേ​​​സെ​​​ടു​​​ത്ത അ​​​ന്വേ​​​ഷ​​​ണ​​​മാ​​​കാം എ​​​ന്ന സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​സ്ഐ​​​ടി രൂ​​​പീ​​​ക​​​രി​​​ച്ച് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബെ​​​ഞ്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തോ​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ന​​​കം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് അ​​​തേ​​​പ​​​ടി ന​​​ട​​​പ്പാ​​​ക്കി.


ഇ​​​ഡി ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യ​​​ല്ല. പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് വാ​​​ദം. മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ലെ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​ച്ചൊ​​​ല്ലി ചി​​​ല യു​​​വ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ഴും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ചേ​​​ർ​​​ന്ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ആ​​​ദ്യം പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണോ വേ​​​ണ്ട​​​യോ എ​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ദം.

തു​​​ട​​​ർ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് ശ​​​രി​​​വ​​​ച്ചെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞ​​​ത്. മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ധാ​​​ന​​​ത​​​യോ​​​ടു കൂ​​​ടി​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു മുസ്‌ലിംലീ​​​ഗ് നേ​​​താ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു താ​​​ൽ​​​ക്കാ​​​ലി​​​ക സ്റ്റേ ​​​മാ​​​ത്ര​​​മാ​​​ണ് വ​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം.

അ​ടി​യ​ന്ത​ര​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല

കൊ​​​ച്ചി: സി​​​എം​​​ആ​​​ര്‍​എ​​​ല്‍-​​​എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി അ​​​ഴി​​​മ​​​തി​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള​​​വ​​​ര്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി) അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കി​​​ല്ല. ഇ​​​ഡി ചെ​​​ന്നൈ സോ​​​ണ്‍ സ്‌​​​പെ​​​ഷ്യ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​കാ​​​ശ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യൂ​​​ണി​​​റ്റു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ലെ ഭാ​​​വി​​​ന​​​ട​​​പ​​​ടി​​​ക​​​ളും യോ​​​ഗം ച​​​ര്‍​ച്ച ചെ​​​യ്തു. സ​​​മ​​​ന്‍​സ് പി​​​ന്‍​വ​​​ലി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കും.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ടാ​​​ത്ത​​​തും വി​​​ജി​​​ല​​​ന്‍​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ റ​​​ദ്ദാ​​​ക്കാ​​​ത്ത​​​തും അ​​​നു​​​കൂ​​​ല​​​ഘ​​​ട​​​ക​​​മാ​​​യാ​​​ണ് ഇ​​​ഡി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. നാ​​​ളെ ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ ഓ​​​ഫി​​​സി​​​ല്‍ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​ലും പു​​​തി​​​യ സ​​​മ​​​ന്‍​സ് ന​​​ല്‍​കു​​​ന്ന​​​ത് വൈ​​​കി​​​യേ​​​ക്കും.

Latest News

Corehub Up