ഭാര്യയ്ക്കൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ എങ്ങനെയാണ് സമയം ചിലവഴിക്കേണ്ടതെന്ന ടിപ്പ് നൽകി നടൻ സൂര്യ. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് സൂര്യ നവദമ്പതികൾക്ക് സന്തോഷത്തോടെ ജീവിക്കാനായി ഷോപ്പിംഗ് ടിപ് നൽകിയത്.
ഭാര്യയ്ക്കൊപ്പം ഷോപ്പിംഗിനു പോകുമ്പോൾ ക്ഷമയോടെ കാത്തിരിക്കണമെന്നും അവരുടെ താത്പര്യങ്ങളെ പരിഗണിക്കണമെന്നും സൂര്യ പറഞ്ഞു.
‘ഭാര്യയ്ക്കൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ ആദ്യം തന്നെ വാച്ച് ഊരി വയ്ക്കണം. പിന്നീട് സമയത്തെ കുറിച്ച് ആലോചിക്കാനേ പാടില്ല. എന്നിട്ട് മിണ്ടാതെ ക്യാഷ് കൗണ്ടറിന് അരികിൽ പോയി നിൽക്കുക. അവർ ഷോപ്പിംഗ് എല്ലാം പൂർത്തിയാക്കിയ ശേഷം തിരികെ വരും. എന്നിട്ട് ഇതൊക്കെയാണ് വേണ്ടത് എന്നു പറയും. അപ്പോൾ ഒന്നും മിണ്ടാതെ അവയെല്ലാം സ്നേഹത്തോടെ വാങ്ങി നൽകുക’, സൂര്യ പറഞ്ഞു.
സൂര്യയുടെ ഷോപ്പിംഗ് ടിപ്പിനെക്കുറിച്ച് വിമർശനവും ഉയരുന്നുണ്ട്. എല്ലാവർക്കും നടന്റേതിന് സമാനമായ ജീവിതരീതിയല്ലെന്നും എല്ലാവർക്കും ഇത്തരം ഭാരിച്ച ഷോപ്പിംഗ് താങ്ങാൻ കഴിയില്ലെന്നും ഒരു വിഭാഗം വിമർശിച്ചു. എന്നാൽ സൂര്യ വിവാഹ ജീവിതത്തിലെ ക്ഷമയേക്കുറിച്ചും പരസ്പരധാരണയെക്കുറിച്ചും തമാശ രൂപത്തിൽ പറഞ്ഞതാണ് എന്നാണ് ആരാധകരുടെ വശം.