ഇരിങ്ങാലക്കുട: ഓണ്ലൈൻ ജോലിവാഗ്ദാനംചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ.
ചേലക്കര വെങ്ങാനെല്ലൂർ വെങ്കിടേശ്വരനിലയം സൂര്യകൃഷ്ണയെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ അന്വേഷണസംഘം മണ്ണുത്തിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
കടുപ്പശേരി സ്വദേശിയിൽനിന്ന് 5.28 ലക്ഷം രൂപയും കല്ലേറ്റുംകര സ്വദേശിയിൽനിന്ന് 11.8 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കടുപ്പശേരി സ്വദേശിയെ വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട് ഓണ്ലൈൻ ജോലിവാഗ്ദാനംചെയ്താണു പണം കൈപ്പറ്റിയത്.
ആമസോണ് പാർട്ട്ടൈം വർക്കിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്താണ് കല്ലറ്റുംകര സ്വദേശിയിൽനിന്നു പണം തട്ടിയെടുത്തത്.
തൃശൂർ റൂറൽ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ എ. അഷ്റഫ്, സിപിഒ ശ്രീയേഷ്, എസ്സിപിഒ അജിത്ത്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.