Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuzukiCup

ന​യ​ത​ന്ത്രബ​ന്ധ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം; ഇ​ന്ത്യ-​ജ​പ്പാ​ൻ ടി20 മത്സരം 22​ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ജ​പ്പാ​ൻ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ടി20 ​ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 22ന് ​ജ​പ്പാ​നി​ലെ സാ​നോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ൾ വ്യ​ക്ത​മാ​ക്കി.

സു​സു​ക്കി ക​പ്പ് എ​ന്ന പേ​രി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​പ്പാ​നി​ൽ ക്രി​ക്ക​റ്റി​ന് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നാ​യി ജ​പ്പാ​ൻ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സൈ​ക്കി​യ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ടീ​മി​നെ പു​തി​യൊ​രു ഭൂ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ജ​പ്പാ​നി​ലും കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും ക്രി​ക്ക​റ്റി​ന്‍റെ ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ത്സ​രം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രെ ജ​പ്പാ​നി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ത​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് ജെ​സി​എ സി​ഇ​ഒ ന​വോ​ക്കി മി​യാ​ജി വ്യ​ക്ത​മാ​ക്കി. ഈ ​ല​ക്ഷ്യ​ത്തി​നാ​യി ഞ​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ബി​സി​സി​ഐ​യോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up