Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SwamiGolokanandajiMaharaj

സ്വാ​മി ഗോ​ലോ​കാ​ന​ന്ദ​ജി മ​ഹാ​രാ​ജ് സ​മാ​ധി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​രാ​മ​കൃ​ഷ്ണ ആ​ശ്ര​മ പ്ര​സ്ഥാ​ന​ത്തി​ലെ സ്വാ​മി ഗോ​ലോ​കാ​ന​ന്ദ​ജി മ​ഹാ​രാ​ജ് (94)സ​മാ​ധി​യാ​യി. പൊ​തു ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി 9.30 ന് ​നെ​ട്ട​യം ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.

1953-54 ൽ ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ൽ ബ്ര​ഹ്മ​ചാ​രി​യാ​യി ചേ​ർ​ന്ന അ​ദ്ദേ​ഹം 1963 ൽ ​മ​ഠ​ത്തി​ന്‍റെ അ​ന്ന​ത്തെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ധ​വാ​ന​ന്ദ സ്വാ​മി​ജി​യി​ൽ നി​ന്ന് സ​ന്യാ​സം സ്വീ​ക​രി​ച്ചു.

കു​റ​ച്ചു കാ​ലം മ​ദ്രാ​സി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, ഹ​രി​പ്പാ​ട് എന്നിവിടങ്ങളിലെ ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ങ്ങ​ളു​ടെ​യും ആ​ശ്ര​മ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ന്‍റെ ഗ്രാ​മീ​ണ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up