Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SwaraBhasker

'ഉമര്‍ ഖാലിദാണ് ഞങ്ങളുടെ ക്യൂപിഡ്': പ്രണയകഥ വെളിപ്പെടുത്തി സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും

ന്യൂഡല്‍ഹി: ബോളിവുഡ് താരം സ്വര ഭാസ്‌കറും രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമ്മദും തമ്മിലുള്ള പ്രണയബന്ധത്തിന് വഴിത്തിരിവായത് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദാണെന്ന് വെളിപ്പെടുത്തല്‍. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് തങ്ങളെ ഒന്നിപ്പിച്ചത് ഉമര്‍ ഖാലിദാണെന്ന കാര്യം ദമ്പതികള്‍ തുറന്നുപറഞ്ഞത്.

'ഉമര്‍ ഖാലിദ് എന്റെ അടുത്ത സുഹൃത്താണ്. അവന്‍ തന്നെയാണ് സ്വരയുടെ നമ്പര്‍ തന്നിട്ട് 'നീ ഇപ്പോള്‍ തന്നെ അവളെ വിളിക്കൂ' എന്ന് എന്നോട് പറഞ്ഞത്,' എന്ന് ഫഹദ് ഓര്‍ത്തെടുത്തു. സാധാരണയായി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്വര എടുക്കാറില്ലെങ്കിലും, അന്നത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആ കോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് സ്വര വ്യക്തമാക്കി.

തങ്ങളുടെ പ്രണയത്തിലെ 'ക്യൂപിഡ്' ഉമര്‍ ഖാലിദായിരുന്നുവെന്നും അദ്ദേഹം നല്‍കിയ ആ ഒരൊറ്റ ഫോണ്‍ നമ്പറാണ് പിന്നീട് സൗഹൃദത്തിലേക്കും വിവാഹത്തിലേക്കും നയിച്ചതെന്നും സ്വര കൂട്ടിച്ചേര്‍ത്തു. 2020 മുതല്‍ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. 2023 ഫെബ്രുവരിയിലായിരുന്നു സ്വരയുടെയും ഫഹദിന്റെയും വിവാഹം. 

Latest News

Corehub Up