ഡാളസ്: ക്രൈസ്തവ സംഗീതാസ്വാദകർക്കായി ഒരുക്കുന്ന ഓൺലൈൻ സംഗീതപരിപാടിയായ "സ്വർഗീയ നാദം' വോള്യം 48 വെള്ളിയാഴ്ച നടക്കും. രാത്രി 8.15ന് (ഇഎസ്ടി) സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
ഡാളസ് സമയം രാത്രി 7.15നും ഇന്ത്യയിൽ ശനിയാഴ്ച രാവിലെ 5.45നും പരിപാടി കാണാം. ഈ വോള്യത്തിലെ പ്രധാന ആകർഷണം പ്രശസ്ത ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ പാസ്റ്റർ ജോൺ മാത്യു തെക്കുതോടുമായുള്ള അഭിമുഖമാണ്.
പരിപാടിയുടെ പ്രാരംഭ പ്രാർത്ഥനയ്ക്ക് റവ. വി. ജെ. മാത്യുവും സമാപന പ്രാർത്ഥനയ്ക്ക് പാസ്റ്റർ തോമസ് കുര്യനും നേതൃത്വം നൽകും. സണ്ണി, ജോജു, സാബു, സിജി, അജി, റീന, ജെസ്സി എന്നിവർ സംഗീതപരിപാടിയിൽ പങ്കെടുക്കും.
ക്രൈസ്തവ ഭക്തിഗാനങ്ങളും ആത്മീയസംഗീതവും ഇഷ്ടപ്പെടുന്നവർക്കായി സംഗീതവും അഭിമുഖവും പ്രാർത്ഥനയും സമന്വയിപ്പിച്ചാണ് ‘സ്വർഗീയ നാദം – വോള്യം 48’ ഒരുക്കിയിരിക്കുന്നത്.
സൂം: 769 374 4841, പാസ്കോഡ്: music, സമയം: വെള്ളിയാഴ്ച രാത്രി 8.15 (ഇഎസ്ടി).