കസാക്കിസ്ഥാൻ: കരിയറിലെ ഏറ്റവും മികച്ച വിജയവുമായി ഇന്ത്യയുടെ വനിത ടേബിൾ ടെന്നീസ് താരം സ്വസ്തിക ഘോഷ്.
കസാക്കിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടൻഡർ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ജപ്പാന്റെ രണ്ടാം സീഡും ലോക റാങ്കിംഗിൽ 25-ാം സ്ഥാനക്കാരിയുമായ മിയു കിഹാരയെ 3-1 സ്കോറിന് അട്ടിമറിച്ചാണ് സ്വസ്തിക മികവ് കാട്ടിയത്.
നവി മുംബൈയിൽനിന്നുള്ള 23കാരിയായ സ്വസ്തിക ലോക റാങ്കിംഗിൽ 149-ാം സ്ഥാനക്കാരിയാണ്.