തിരുവനന്തപുരം: യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണത്തിന് മൂന്നു കോടി രൂപയുടെ സ്കോളർഷിപ്പ് നേടി തിരുവനന്തപുരം സ്വദേശിനി സ്വാതി സതീഷ്. യുകെയിലെ എൻജിനിയറിംഗ് ആൻഡ് ഫിസിക്കൽ സയൻസസ് റിസർച്ച് കൗണ്‍സിലിന്റെ ഡോക്ടറൽ ലാൻഡ്സ്കേപ്പ് അവാർഡ് പദ്ധതിയുടെ ഭാഗമായാണ് സ്കോളർഷിപ്പ് ലഭിച്ചത്.
സർവകലാശാലയിലെ സ്കൂൾ ഓഫ് മെറ്റലർജി ആൻഡ് മെറ്റീരിയൽസും യുകെയിലെ പ്രമുഖ ഗവേഷണ-സാങ്കേതിക സ്ഥാപനമായ മാനുഫാക്ചറിംഗ് ടെക്നോളജി സെന്ററും സംയുക്തമായാണ് സ്കോളർഷിപ്പ് നടപ്പാക്കുന്നത്.
മുൻ സ്പെഷൽ സെക്രട്ടറി സതീഷ് കുമാറിന്റെയും അഡീഷണൽ സെക്രട്ടറി ടി.എസ്. ജയശ്രീയുടെയും മകളാണ്. ഭർത്താവ് രാഹുൽ ഗിരീഷ് (മുൻ പെട്രോനെറ്റ് എൽഎൻജി ഉദ്യോഗസ്ഥൻ). മകൾ ഋത്വിക രാഹുൽ.