Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sweep

എറണാകുളത്ത് ക്ലീന്‍ സ്വീപ്പ്, നല്ലൊരു മുഖ്യമന്ത്രിയെ ഞങ്ങള്‍ നല്‍കും: ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്ന് ഹൈബി ഈഡന്‍ എംപി. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. വി.ഡി. സതീശന്‍ മുഖ്യമന്ത്രി ആകണമെന്നുള്ള ആഗ്രഹം പരസ്യമായി ഷിയാസ് പ്രകടിപ്പിച്ചതിനോടും ഹൈബി ഈഡന്‍ പ്രതികരിച്ചു.

വലിയ ഭൂരിപക്ഷത്തില്‍ ഷിയാസ് കൊച്ചിയുടെ എംഎല്‍എയായി ജയിക്കും. ഇനി ഡിസിസി പ്രസിഡന്‍റ് മാത്രമല്ല, എംഎല്‍എ കൂടിയാവുമ്പോള്‍ ഷിയാസിന്റെ ശൈലി ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നല്ലൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ നിന്നും ഞങ്ങള്‍ നല്‍കും. എറണകുളം കേരളത്തില്‍ അല്ലേ?

കോണ്‍ഗ്രസിന് വ്യക്തമായ ഒരു മേല്‍ക്കൈയ്യുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും. വലിയ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ അധികാരത്തില്‍ വരും. എറണാകുളം ജില്ലയില്‍ ക്ലീന്‍ സ്വീപ്പ് ആയിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഒരു നടപടിക്രമമാണ്.

പാര്‍ലിമെന്ററി പാര്‍ട്ടിയുടെ അഭിപ്രായം അനുസരിച്ച് അവരത് ഹൈക്കമാന്‍ഡിനെ ഏല്‍പ്പിക്കും, ഹൈക്കമാന്‍ഡ് അഭിപ്രായം പറയും. അതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. വളരെ പെട്ടെന്ന് തീരുമാനം വരും. എനിക്ക് തന്നെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പറ്റിയില്ലല്ലോ എന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

Latest News

Corehub Up