Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swim

Kottayam

ജ​ലാ​ശ​യ​സം​രക്ഷണ സ​ന്ദേ​ശ​വുമായി പു​ഴ നീ​ന്തി​ കു​രു​ന്നു​ക​ളും മു​തി​ർ​ന്ന​വ​രും

വൈ​​ക്കം: ജ​​ലാ​​ശ​​യ​​ങ്ങ​​ളെ മ​​ലി​​ന​​പ്പെ​​ടു​​ത്താ​​തെ തെ​​ളി​​നീ​​രൊ​​ഴു​​ക്കി ഭാ​​വി ത​​ല​​മു​​റ​​യ്ക്കാ​​യി കാ​​യ​​ലി​​നെ​​യും പു​​ഴ​​യെ​​യും ക​​നാ​​ലു​​ക​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​ബോ​​ധം ന​​ൽ​​കാ​​ൻ പു​​ഴ​​യി​​ൽ നീ​​ന്തി കു​​രു​​ന്നു​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും.

ലോ​​ക പ​​രി​​സ്ഥി​​തി ന​​ദീ സം​​ര​​ക്ഷ​​ണ​ദി​​ന​​ത്തി​​ൽ ഉ​​ദ​​യ​​നാ​​പു​​രം-​​വാ​​ഴ​​മ​​ന മു​​ട്ടു​​ങ്ക​​ൽ മു​​ത​​ൽ വി​​ള​​യ​​ങ്ങാ​​ട് വ​​രെ 1.5 കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം മൂ​​വാ​​റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യി​​ലൂ​​ടെ കു​​രു​​ന്നു​​ക​​ള​​ട​​ക്കം 14 പേ​​ർ നീ​​ന്തി​​യാ​​ണ് ജ​​ലാ​​ശ​​യ​​ങ്ങ​​ൾ മാ​​ലി​​ന്യ​വി​​മു​​ക്ത​​മാ​​യി സൂ​ക്ഷി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത പ​​ങ്കു​​വ​​ച്ച​​ത്. കു​​രു​​ന്നു​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും പു​​ഴ​​യി​​ലൂ​​ടെ ആ​​വേ​​ശ​​ത്തോ​​ടെ നീ​​ന്തി​​യ​​പ്പോ​​ൾ പു​​ഴ​​യോ​​ര​​ത്ത് കൈ​​യ​​ടി​​ച്ച് ആ​​ര​​വം തീ​​ർ​​ത്ത് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ്രോ​​ത്സാ​​ഹ​​ന​​വു​​മാ​​യി ഒ​​പ്പം​​കൂ​​ടി.

ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര പു​​ഴ സം​​ര​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ്രീ​​മു​​രു​​കാ സ്വി​​മ്മിം​​ഗ് ക്ല​​ബ്ബ് പ​​രി​​ശീ​​ല​​ക​​നും റി​​ട്ട. ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​റു​​മാ​​യി​​രു​​ന്ന ടി. ​​ഷാ​​ജി​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മൂ​​ന്ന​​ര വ​​യ​​സു​​ള്ള ഹ​​രി​​ദ്ര ​ഹ​​രി​​യും അ​​ഞ്ച് വ​​യ​​സു​​ള്ള ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളു​​ള്ള എ​​സ്. കേ​​ദാ​​ർ, 10 വ​​യ​​സി​​നു​​താ​​ഴെ പ്രാ​​യ​​മു​​ള്ള അ​​ർ​​ഷി​​ൻ അ​​രു​​ൺ, അ​​ർ​​ണ​​വ് അ​​രു​​ൺ, ധ്രു​​വ​​ദ് ബി​​നോ​​യ് എ​​ന്നി​​വ​​രും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ൽ നീ​​ന്തി ലോ​​ക റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച ബ​​ദ്രി ആ​​ർ. നാ​​ഥ്, വൈ​​ശാ​​ലി എ​​സ്. വി​​ശാ​​ൽ, പി. ​​ഹ​​രി​​ലാ​​ൽ, എം.​​എ​​സ്. അ​​രു​​ൺ​​കു​​മാ​​ർ, എ​​സ്.​ ഷി​​നു. എം. ​​അ​​ഖി​​ൽ​​മോ​​ൻ, വി.​​എ​​ൽ. അ​​രു​​ൺ, സി.​​വി.​ റി​​നോ​​ഷ് എ​​ന്നി​​വ​​രാ​​ണ് പു​​ഴ നീ​​ന്തി​​ക്ക​​യ​​റി​​യ​​ത്.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി.​ രാ​​ജു​​മു​​ട്ടു​​ങ്ക​​ൽ​ ക​​ട​​വി​​ൽ നീ​​ന്ത​​ൽ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. നീ​​ന്തി​​ക്ക​​യ​​റി​​യ​​വ​​രെ വി​​ള​​യ​​ങ്ങാ​​ട്ടി​​ൽ ക​​ട​​വി​​ൽ വ​​ട​​യാ​​ർ പ​​ള്ളി​​വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ ച​​ണ്ണാ​​പ്പ​​ള്ളി​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ബി​​ന്ദു അ​​നി​​ൽ​​കു​​മാ​​ർ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പി.​​പി. ​വി​​നോ​​ദ് കു​​മാ​​ർ, പു​​ഴ സം​​ര​​ക്ഷ​​ണ സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഷാ​​ബി​​ൻ പു​​രു​​ഷ​​ൻ, ശ്രീ​​കു​​മാ​​ർ, ഡി. ​​ഷി​​നോ​​ദ്, സു​​ലോ​​ച​​നാ പ്ര​​ഭാ​​ക​​ര​​ൻ, മ​​ധു പ​​രു​​വ​​ച്ചോ​​ട്ടി​​ൽ, കെ. ​​ദി​​പേ​​ഷ്, വി.​ ​ബി​​ൻ​​സ് അ​​ജി​​താ​​മ​​ധു​​ക്കു​​ട്ട​​ൻ, എം.​​ജി.​ ര​​ഞ്ജി​​ത്ത്, ര​​ഞ്ജ​​നാ​​സു​​നി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

പ്രതികരണം...

​കു​​രു​​ന്നു​​ക​​ളെ അ​​നു​​മോ​​ദി​​ക്കും

മൂ​​ന്ന​​ര​​വ​​യ​​സു മു​​ത​​ൽ ഒ​​ൻ​​പ​​ത് വ​​യ​​സു​വ​​രെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ ആ​​വേ​​ശ​​ത്തോ​​ടെ പ​​ഴ നീ​​ന്തി​​ക്ക​​യ​​റി​​യ​​പ്പോ​​ൾ ആ​​ഹ്ളാ​​ദ​​ത്താ​​ൽ മ​​ന​​സ് നി​​റ​​ഞ്ഞു. ഇ​വ​രെ അ​​ഭ്യ​​സി​​പ്പി​​ച്ച പ​​രി​​ശീ​​ല​​ക​​രെ​​യും കു​​ട്ടി​​ക​​ളു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്താ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ പ​​ഞ്ചാ​​യ​​ത്തി​​നും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ.

വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ ച​​ണ്ണാ​​പ്പി​​ള്ളി
ഉ​​ണ്ണി​​മി​​ശി​​ഹാ പ​​ള്ളി, വ​​ട​​യാ​​ർ

ജ​​ലാ​​ശ​​യ​ങ്ങ​ൾ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ സം​​ര​​ക്ഷി​​ക്ക​​ണം

പ​ല ജ​ലാ​ശ​യ​ങ്ങ​ളും ഇ​പ്പോ​ൾ നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്. പ്ലാ​​സ്റ്റി​​ക്ക് അ​​ട​​ക്ക​​മു​​ള്ള മാ​​ലി​​ന്യം ജ​​ലാ​​ശ​യ​​ങ്ങ​​ളി​​ൽ വ​​ലി​​ച്ചെ​​റി​​യു​​ന്ന പ്ര​​വ​​ണ​​ത കൂ​​ടി വ​​രു​​ന്നു.​ വേ​​ണ്ടാ​​ത്ത വ​​സ്തു​​ക്ക​​ൾ നി​​ക്ഷേ​​പി​​ക്കു​​ന്ന ഇ​​ട​​മാ​​യി ജ​​ലാ​​ശ​​യ​​ങ്ങ​​ളെ കാ​​ണു​​ന്ന രീ​​തി​​ക്ക് മാ​​റ്റം വ​​രു​​ത്തി തെ​​ളി​​നീ​​ർ ഒ​​ഴു​​കു​​ന്ന പു​​ഴ​​യെ​​യും ക​​നാ​​ലു​​ക​​ളെ​​യും ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നാ​​ണ് ലോ​​ക പ​​രി​​സ്ഥി​​തി ന​​ദി സം​​ര​​ക്ഷ​​ണ ദി​​ന​​ത്തി​​ൽ കു​​രു​​ന്നു​​ക​​ളെ​​യും മു​​തി​​ർ​​ന്ന​​വ​​രെ​​യും ഒ​​രു​​മി​​ച്ച് നീ​​ന്തി​​പ്പി​​ച്ച​​ത്.

കെ.​​ജി.​ രാ​​ജു, പ്ര​​സി​​ഡ​​ന്‍റ്, ഉ​​ദ​​യ​​നാ​​പു​​രം​​ പ​​ഞ്ചാ​​യ​​ത്ത്

Latest News

Corehub Up