Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sydney McLaughlin

അ​​ത്‌ല​​റ്റി​​നു​​ള്ള പു​​ര​​സ്‌​​കാ​​രം ഡു​​പ്ലാ​​ന്‍റി​​സ്

മൊ​​ണാ​​ക്കോ: 2025ലെ ​​മി​​ക​​ച്ച പു​​രു​​ഷ അ​​ത്‌ല​​റ്റി​​നു​​ള്ള പു​​ര​​സ്‌​​കാ​​രം സ്വീ​​ഡി​​ഷ് താ​​രം അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സും വ​​നി​​താ താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്‌​​കാ​​രം അ​​മേ​​രി​​ക്ക​​യു​​ടെ സി​​ഡ്‌​​നി മ​​ക്ലാ​​ഫ്‌​​ലി​​ന്‍ ലെ​​വ്‌​​റോ​​ണും സ്വ​​ന്ത​​മാ​​ക്കി.

പോ​​ള്‍​വോൾ​​ട്ട് സൂ​​പ്പ​​ര്‍ താ​​ര​​മാ​​യ ഡു​​പ്ലാ​​ന്‍റി​​സ് 2025ല്‍ ​​നാ​​ലു ത​​വ​​ണ ലോ​​ക റി​​ക്കാ​​ര്‍​ഡ് പു​​തു​​ക്കി​​യി​​രു​​ന്നു. 6.30 മീ​​റ്റ​​റാ​​ണ് ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ഡു​​പ്ലാ​​ന്‍റി​​സ് കു​​റി​​ച്ച ഉ​​യ​​രം. ഈ ​​വ​​ര്‍​ഷം മ​​ത്സ​​രി​​ച്ച 16 വേ​​ദി​​ക​​ളി​​ലും ഡു​​പ്ലാ​​ന്‍റി​​സ് ഒ​​ന്നാമത് ഫി​​നി​​ഷ് ചെ​​യ്തു.

400, 400 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സ് താ​​ര​​മാ​​യ ലെ​​വ്‌​​റോ​​ണ്‍ 2025ല്‍ ​​തോ​​ല്‍​വി വ​​ഴ​​ങ്ങി​​യി​​ട്ടി​​ല്ല. ടോ​​ക്കി​​യോ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 42 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള മീ​​റ്റ് റി​​ക്കാ​​ര്‍​ഡ് ത​​ക​​ര്‍​ത്ത് (47.78 സെ​​ക്ക​​ന്‍​ഡ്) ലെ​​വ്‌​​റോ​​ണ്‍ സ്വ​​ര്‍​ണം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Latest News

Corehub Up