മൊണാക്കോ: 2025ലെ മികച്ച പുരുഷ അത്ലറ്റിനുള്ള പുരസ്കാരം സ്വീഡിഷ് താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസും വനിതാ താരത്തിനുള്ള പുരസ്കാരം അമേരിക്കയുടെ സിഡ്നി മക്ലാഫ്ലിന് ലെവ്റോണും സ്വന്തമാക്കി.
പോള്‍വോൾട്ട് സൂപ്പര്‍ താരമായ ഡുപ്ലാന്റിസ് 2025ല്‍ നാലു തവണ ലോക റിക്കാര്‍ഡ് പുതുക്കിയിരുന്നു. 6.30 മീറ്ററാണ് ഏറ്റവും ഒടുവില്‍ ഡുപ്ലാന്റിസ് കുറിച്ച ഉയരം. ഈ വര്‍ഷം മത്സരിച്ച 16 വേദികളിലും ഡുപ്ലാന്റിസ് ഒന്നാമത് ഫിനിഷ് ചെയ്തു.
400, 400 മീറ്റര്‍ ഹര്‍ഡില്‍സ് താരമായ ലെവ്റോണ്‍ 2025ല്‍ തോല്‍വി വഴങ്ങിയിട്ടില്ല. ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 42 വര്‍ഷം പഴക്കമുള്ള മീറ്റ് റിക്കാര്‍ഡ് തകര്‍ത്ത് (47.78 സെക്കന്‍ഡ്) ലെവ്റോണ്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.