Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyedMushtaqAliTrophy

സയ്യിദ് മുഷ്താഖ് അലി ട്രോഫി: നിധീഷ് പ്രഹരത്തിൽ പോണ്ടിച്ചേരി തകർന്നു, കേരളത്തിന് മൂന്നാം ജയം

ന്യൂ ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് 19 റൺസ് ജയം. കേരളം ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പോണ്ടിച്ചേരിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

നാല് വിക്കറ്റ് നേടിയ എം.ഡി. നിധീഷാണ് പോണ്ടിച്ചേരി ബാറ്റിംഗ് നിരയെ തക‍ര്‍ത്തത്. ഓപ്പണർമാരായ ഭാനു ആനന്ദ് (ഒമ്പത്), പുഗഴേന്തി ആകാശ് (ആറ്), പരമേശ്വരൻ ശിവരാമൻ (പൂജ്യം), ശശാങ്ക് സിംഗ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് വീഴ്ത്തിയത്.

പ്രസാദ് പവാർ (67), അങ്കിത് ശർമ (45), സാഗർ ത്രിവേദി (34) എന്നിവർക്കു മാത്രമേ പോണിച്ചേരി നിരയിൽ കാര്യമായി സംഭാവന നല്കാനായുള്ളൂ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസ്ഹറുദീന്‍റെയും (48 പന്തിൽ 78) രോഹിൻ കുന്നുമ്മലിന്‍റെയും (35 പന്തിൽ 59) അർധസെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. വിഷ്ണു വിനോദ് 19 പന്തില്‍ 34 റണ്‍സെടുത്തു. അതേസമയം, സഞ്ജു സാംസണ്‍ ഒൻപത് പന്തില്‍ 17 റണ്‍സെടുത്തു.

ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നിലവില്‍ 12 പോയിന്‍റാണ് കേരളത്തിനുള്ളത്.

Latest News

Corehub Up