ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ചെറിയാൻ പെരുമാൾ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, ആൻഡ്രൂ തോമസ്, ആഞ്ചലി തോമസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി.
ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ഫാ. ഗീവർഗീസ് മാത്യു കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മീഡിയ ടീമിലെ അനിൽ തോമസ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയമായ കൃപയുടെ പാത്രങ്ങളെ കുറിച്ച് സംസാരിക്കുകയും കോൺഫറൻസ് തീയതി, സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.