Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syrian Army

സിറിയയിൽ കുർദുകളുമായി ഏറ്റുമുട്ടൽ

ഡ​മാ​സ്ക​സ്: ​സി​റി​യ​യി​ലെ ആ​ല​പ്പോയി​ൽ സി​റി​യ​ൻ സേ​ന​യും കു​ർ​ദ് വം​ശ​ജ​ർ നേ​തൃ​ത്വം ന​ല്കു​ന്ന സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സും (എ​സ്ഡി​എ​ഫ്) ത​മ്മി​ൽ വ​ൻ ഏ​റ്റു​മു​ട്ട​ൽ. ര​ണ്ടു ദി​വ​സ​ത്തെ പോ​രാ​ട്ട​ത്തി​ൽ ഒ​ന്പ​തു മു​ത​ൽ 11 പേ​ർ വ​രെ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ആ​ലപ്പോ​യി​ലെ കു​ർ​ദ് ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളാ​യ ഷെ​യ്ഖ് മ​ഖ്സൂ​ദും അ​ഷ്റ​ഫി​യാ​യും യു​ദ്ധ​മേ​ഖ​ല​ക​ളാ​യി സി​റി​യ​ൻ സേ​ന പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ൾ കൈയിൽ​കി​ട്ടി​യ​തെ​ല്ലാ​മെ​ടു​ത്ത് ഓ​ടി​പ്പോ​വു​ക​യാ​ണ്.

കു​ർ​ദ് പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് സി​റി​യ​ൻ സേ​ന ഷെ​ല്ലാ​ക്ര​മ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും വ​നി​ത​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ല​പ്പോ​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് അ​ട​ച്ച​താ​യി ഇ​ന്ന​ലെ അ​റി​യി​ച്ചു.

സി​റി​യ​യി​ലെ അ​ഹ​മ്മ​ദ് അ​ൽ ഷാ​ര ഭ​ര​ണ​കൂ​ട​വും കു​ർ​ദു​ക​ളും ത​മ്മി​ൽ 2025 മാ​ർ​ച്ചി​ലു​ണ്ടാ​ക്കി​യ ഉ​ട​ന്പ​ടി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​നു കാ​ര​ണം. എ​സ്ഡി​എ​ഫി​നെ സി​റി​യ​ൻ സേ​ന​യി​ൽ ല​യി​പ്പി​ക്കാ​നും പ്ര​സി​ഡ​ന്‍റ് അ​ൽ​ ഷാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റി​യ​യി​ൽ ഏ​കീ​കൃ​ത ഭ​ര​ണ​കൂ​ടം സ്ഥാ​പി​ക്കാ​നു​മാ​ണ് ക​രാ​റു​ണ്ടാ​ക്കി​യ​ത്.

Latest News

Corehub Up