Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syro-Malabar

Idukki

സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സീറോമ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന സ​മി​തി


ക​രി​മ്പ​ൻ: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ഭൂ​രി​ഭാ​ഗം നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​യെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ന​യം തി​ക​ച്ചും സാ​മു​ദാ​യി​ക വി​രു​ദ്ധ​മെ​ന്ന് എ​സ്എം​വൈ​എം സം​സ്ഥാ​ന സ​മി​തി. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ക്രൈ​സ്ത​വ​രു​ടെ സ​മു​ദാ​യ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി എ​ന്നു പ​റ​യു​ന്ന ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തുവി​ടാ​തെ​യു​ള്ള ച​ർ​ച്ച വി​വ​രാ​വ​കാ​ശനി​ഷേ​ധ​മാ​ണെ​ന്നും എ​സ്എം​വൈ​എം സം​സ്ഥാ​ന സ​മി​തി ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്‌​ത​വ ന്യൂ​ന​പ​ക്ഷ​ത്തെ മ​ണ്ട​ന്മാ​രാ​ക്കു​ന്ന മ​ട്ടി​ലാ​ണ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ക്രൈ​സ്‌​ത​വ​രു​ടെ വി​ദ്യ​ഭ്യാ​സ - സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നീ​ക്ക​ങ്ങ​ൾ ഒ​ന്നുംത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കിക്ക​ഴി​ഞ്ഞു, ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കുമെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഒ​രു ക്രി​സ്ത‌്യാ​നി​പോ​ലും അ​റി​യാ​തെ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്നു പ​റ​യു​ന്ന​ത് വ​ഞ്ച​ന​യാ​ണ്.

സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം അ​വ​ർ​ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് അ​റി​യാ​നും അ​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കേ​ണ്ട​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് സീ​റോമ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ തോ​മ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സാം സ​ണ്ണി, അ​ഡ്വ. പ്രീ​തി​ക്ഷ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up