Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syro-Malabar Church

Europe

അ​യ​ർ​ല​ൻ​ഡി​ൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​ശു​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക്രോ​ഗ് പാ​ട്രി​ക് മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ​ശ​നി​യാ​ഴ്ച​യാ​ണ് (ജൂ​ലൈ 25) തീ​ർ​ഥാ​ട​നം ന​ട​ക്കു​ക.

രാ​വി​ലെ ഒമ്പതിന് ലെ​ക്കാ​ൻ​വി സെ​ന്‍റ് പാ​ട്രി​ക് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് രാ​വി​ലെ 10.30ന് ​ക്രോ​ഗ് പാ​ട്രി​ക് മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും.

ഏ​ക​ദേ​ശം നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​ർ​ഥാട​ന​ത്തി​നു​ശേ​ഷം പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സം​ഘാ​ട​ക​ർ ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ന​ത്തി​ൽ പങ്കെടുക്കാൻ ഏവരെയും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ലും പി​തൃ​വേ​ദി ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ലും അ​റി​യി​ച്ചു.

Latest News

Corehub Up