Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyroMalabarDiocese

Europe

ബൈ​ബി​ൾ ക​ലോ​ത്സ​വം സ്ക​ന്തോ​ർ​പ്പി​ൽ ശ​നി​യാ​ഴ്ച; മാ​റ്റു​ര​യ്ക്കാ​ൻ 1,500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​മ്പ​താ​മ​ത് രൂ​പ​താ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച സ്ക​ന്തോ​ർ​പ്പി​ലെ ഫ്രെ​ഡ​റി​ക് ഗോ​ഫ് സ്കൂ​ളി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി 1,500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ബൈ​ബി​ൾ ക​ലോ​ത്സ​വം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ കു​ര്യ​ൻ, ജോ​യി​ന്‍റ് കോഓർ​ഡി​നേ​റ്റ​ർ മാ​രാ​യ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​ർ​ഫി തോ​മ​സ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി രൂ​പ​താ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ പ്ര​തി​ഭ​ക​ളാ​ണ് രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. 14 വേ​ദി​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തി​ല​ധി​കം കോ​ച്ചു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ക​ലാ​സ്വാ​ദ​ക​രും എ​ത്തി​ച്ചേ​രും.

ക​ലോ​ത്സ​വം ന​ട​ക്കു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഡൈ​നിംഗ് ഹാ​ളി​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് എ​ഫ്രേം പ​വ​ലി​യ​നി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​രോ റീ​ജി​യ​ണി​ലെ​യും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ക​ളും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ റി​സ്റ്റ് ബാ​ൻ​ഡു​ക​ളും അ​ത​ത് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ​നി​ന്ന് ശേ​ഖ​രി​ക്ക​ണം.

ക​ലോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ഇ​തി​നോ​ട​കം എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും മി​ഷ​നു​ക​ൾ​ക്കും പ്രൊ​പ്പോ​സ്ഡ് മി​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. മ​ത്സ​രാ​ർഥി​ക​ളും വോ​ള​ന്‍റി​യ​ർ​മാ​രും ഒ​ഴി​കെ​യു​ള്ള​വ​ർ റി​സ്റ്റ് ബാ​ൻ​ഡ് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. റി​സ്റ്റ് ബാ​ൻ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ക​ലോ​ത്സ​വ വേ​ദി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

വാ​ഹ​ന പാ​ർ​ക്കിംഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ള​ന്‍റിയ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​ച്ചു​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിംഗ് ഗ്രൗ​ണ്ടി​ൽ സ്വ​കാ​ര്യ കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സ്പോ​ർ​ട്സ് ഹാ​ൾ കെ​ട്ടി​ട​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്കും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ആ​രാ​ധ​ന​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വേ​ദി​യി​ൽ പ്ര​ത്യേ​ക ചാ​പ്പ​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴിന് വോ​ള​ന്‍റിയ​ർ​മാ​ർ​ക്കും നേ​ര​ത്തെ​യെ​ത്തു​ന്ന​വ​ർ​ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് രാ​വി​ലെ 10, ഉ​ച്ച​യ്ക്ക് 12, രണ്ട്, വൈ​കു​ന്നേ​രം നാല് എ​ന്നീ സ​മ​യ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി ര​ണ്ട് കാ​റ്റ​റിംഗ് ടീ​മു​ക​ളാ​ണ് ഭ​ക്ഷ​ണ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. സ്ട്രീ​റ്റ് ബോ​ൾ കാ​റ്റ​റിംഗ്, നീ​ല​ഗി​രി കാ​റ്റ​റിംഗ് എ​ന്നീ ടീ​മു​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കാ​യി ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാറാ​ക്കു​ക.

റീ​ജി​യ​ണു​ക​ൾ​ക്കും മി​ഷ​നു​ക​ൾ​ക്കും കൂ​ട്ട​മാ​യി ഭ​ക്ഷ​ണം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട കാ​റ്റ​റിംഗ് ടീ​മു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​ത്യേ​ക ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഓ​രോ റീ​ജി​യ​ണി​നും ഓ​രോ ചെ​യ്ഞ്ചിംഗ് റൂം ​വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ ഈ​സ്റ്റ് ബ്ലോ​ക്കി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചെ​യ്ഞ്ചിംഗ് റൂം ​കെ​ട്ടി​ട​ത്തി​ലേ​ക്ക് പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്കാ​യി ക​ലോ​ത്സ​വ വേ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന് വ​ലി​യ ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഉ​ച്ച​ക​ഴി​ഞ്ഞ്, പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ‘സെ​ന്‍റ് എ​ഫ്രേം പ​വ​ലി​യ​ൻ’ വേ​ദി​യി​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് അ​ഭി​വ​ന്ദ്യ പി​താ​വി​ൽ​നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. ശേ​ഷി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ഒ​മ്പ​താ​മ​ത് രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് എ​ഫ്രേം സ്ക​ന്തോ​ർ​പ്പ് -​ ഹ​ൾ പ്രൊ​പ്പോ​സ്ഡ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ രൂ​പ​ത​യി​ലു​ട​നീ​ളം പ്ര​ത്യേ​ക മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം വി​ശ്വാ​സ​ത്തി​ന്‍റെ​യും ക​ലാ​പ്ര​തി​ഭ​യു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും മ​ഹോ​ത്സ​വ​മാ​ണ്.

Latest News

Corehub Up