Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T. K. Govindan

വി.​ കു​ഞ്ഞി​കൃ​ഷ്ണ​നും ടി.​കെ. ഗോ​വി​ന്ദ​നും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം വേ​ദി​യി​ൽ

ക​​ണ്ണൂ​​ർ: രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​യോ​​ഗ​​ത്തി​​ൽ സി​​പി​​എം വി​​ട്ട് യു​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ പ​​യ്യ​​ന്നൂ​​ർ, ത​​ളി​​പ്പ​​റ​​ന്പ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യ വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​നും ടി.​​കെ ഗോ​​വി​​ന്ദ​​നും.

ഇ​​ട​​തു​​പ​​ക്ഷം നേ​​രി​​ടു​​ന്ന അ​​പ​​ച​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​നും ടി.​​കെ. ഗോ​​വി​​ന്ദ​​നും വേ​​ദി​​യി​​ലെ​​ത്തി​​യ​​തെ​​ന്നു രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞു.

ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ലെ അ​​പ​​ച​​യ​​മാ​​ണ് താ​​ൻ പാ​​ർ​​ട്ടി വി​​ടാ​​ൻ കാ​​ര​​ണ​മെ​ന്നു വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​ൻ പ​റ​ഞ്ഞു. പാ​​ർ​​ട്ടി വി​​ട്ട​​തോ​​ടെ ത​​ന്നെ പ​​രി​​ഹ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള മ​​റു​​പ​​ടി​​യാ​​ണ് സി​​പി​​എ​​മ്മി​​ന്‍റെ എം​​പി​​മാ​​ർ. യു​​ഡി​​എ​​ഫ് വേ​​ദി പ​​ങ്കി​​ട്ട​​തി​​നു ത​​ന്നെ പ​​രി​​ഹ​​സി​​ക്കു​​ന്ന സി​​പി​​എ​​മ്മു​​കാ​​ർ രാ​​ജ്യ​​ത്ത് നാ​​ല് എം​​പി​​മാ​​രെ ഉ​​ണ്ടാ​​ക്കി​​യ​​ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ കൂ​​ടെ പി​​ന്തു​​ണ​​യി​​ലാ​​ണെ​​ന്ന് വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു.

താ​​ൻ പ​​ഠി​​ച്ച​​തും പ​​ഠി​​പ്പി​​ച്ച​​തു​​മാ​​യി ക​​മ്യൂ​​ണി​​സ്റ്റ് രീ​​തി​​ക​​ളി​​ൽ​നി​​ന്നു മാ​​റി സി​​പി​​എ​​മ്മി​​ൽ അ​​ധി​​കാ​​രം കു​​ടും​​ബാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു താ​​ൻ പാ​​ർ​​ട്ടി വി​​ട്ട​​തെ​​ന്നു ത​​ളി​​പ്പ​​റ​​ന്പി​​ൽ യു​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ മ​​ത്സ​​രി​​ക്കു​​ന്ന മു​​ൻ സി​​പി​​എം ജി​​ല്ലാ​ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം ടി.​​കെ. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.

15 വ​​ർ​​ഷ​​മാ​​യി ത​​ളി​​പ്പ​​റ​​ന്പി​​ൽ എം​​എ​​ൽ​​എ​​യാ​​യ വ്യ​​ക്തി​​ക്ക് ഇ​​ത്ത​​വ​​ണ സീ​​റ്റ് ല​​ഭി​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​യ​​പ്പോ​​ൾ ഭാ​​ര്യ​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. മ​​റ്റൊ​​രാ​​ൾ ഇ​​വി​​ടെ എം​​എ​​ൽ​​എ ആ​​യാ​​ൽ ക​​ഴി​​ഞ്ഞ 15 വ​​ർ​​ഷ​​മാ​​യി ജ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു മ​​റ​​ച്ചു വ​യ്ക്കേ​​ണ്ടി വ​​ന്ന പ​ല​തും പു​​റം​​ലോ​​കം അ​​റി​​യു​​മെ​​ന്ന​​തി​​നാ​​ലാ​​ണ് ഭാ​​ര്യ​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.

ത​​ന്നെ പാ​​ർ​​ല​​മെ​​ന്‍റ​​റി വ്യാ​​മോ​​ഹി​​യെ​​ന്നു പ​​റ​​ഞ്ഞ് പ​​രി​​ഹ​​സി​​ക്കു​​ന്ന​​വ​​ർ ഭ​​ർ​​ത്താ​​വി​​നെ പ​​ക​​രം ഭാ​​ര്യ മ​​ത്സ​​രി​​ക്കു​​ന്ന​​ത് പാ​​ർ​​ല​​മെ​​ന്‍റ​​റി വ്യാ​​മോ​​ഹ​​മാ​​ണോ അ​​ല്ല​​യോ എ​​ന്ന് വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും ടി.​​കെ. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.
വേ​​ദി​​യി​​ൽ വ​​ച്ച് കെ. ​​സു​​ധാ​​ക​​ര​​ൻ എം​​പി ടി.​​കെ. ഗോ​​വി​​ന്ദ​​ൻ, വി.​​കു​​ഞ്ഞി​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​രെ കൈ​​ക​​ൾ പി​​ടി​​ച്ചു​​യ​​ർ​​ത്തി​​യാ​​ണ് സ​​ദ​​സി​​ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

Latest News

Corehub Up