Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.I. Madhusudhanan

പയ്യന്നൂർ മോഡൽ പ്രസംഗം ഗുണംചെയ്യില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

ക​​ണ്ണൂ​​ർ: മു​​ൻ എം​​എ​​ൽ​​എ​​യും സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​വു​​മാ​​യ ടി.​​ഐ. മ​​ധു​​സൂ​​ദ​​ന​​ന്‍റെ കൊ​​ല​​വി​​ളി​​പ്ര​​സം​​ഗ​​ത്തെ ത​​ള്ളി​​യും രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ചും ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗം. മ​​ധു​​സൂ​​ദ​​ന​​ന്‍റെ പ്ര​​സം​​ഗം പാ​​ര്‍ട്ടി​​ക്ക് ക്ഷീ​​ണ​​മു​​ണ്ടാ​​ക്കി​​യ​​താ​​യി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.

നേ​​താ​​ക്ക​​ൾ പ്ര​​സം​​ഗ​​ത്തി​​ൽ പ്ര​​കോ​​പ​​ന​​ര​​മാ​​യ വാ​​ക്കു​​ക​​ൾ പ്ര​​യോ​​ഗി​​ക്കാ​​തി​​രി​​ക്കാ​​ൻ സ്വ​​യം ജാ​​ഗ്ര​​ത​​കാ​​ണി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഒ​​രു​​ഭാ​​ഗ​​ത്ത് പാ​​ർ​​ട്ടി തെ​​റ്റു​​തി​​രു​​ത്ത​​ല്‍ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​മ്പോ​​ൾ മ​​റു​​ഭാ​​ഗ​​ത്ത് ഇ​​ത്ത​​രം രീ​​തി​​ക​​ളി​​ലു​​ള്ള നി​​ല​​പാ​​ട് ഗു​​ണം​​ചെ​​യ്യി​​ല്ല.

പ്ര​​സം​​ഗി​​ക്കു​​മ്പോ​​ള്‍ അ​​തി​​രു​​വി​​ട​​രു​​തെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ൻ ശാ​​സ​​ന രൂ​​പേ​​ണ​​യു​​ള്ള മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി. വി​​വാ​​ദ​​പ്ര​​സം​​ഗ​​ത്തെ എം.​​വി. ഗോ​​വി​​ന്ദ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​വി​​ലെ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് മു​​ന്നി​​ൽ ത​​ള്ളി​​പ്പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും ശ​​ക്ത​​മാ​​യ ഭാ​​ഷ​​യി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി​​യ​​ത്.

വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ മ​​ധു​​സൂ​​ദ​​ന​​ന്‍റെ വി​​വാ​​ദ​​പ്ര​​സം​​ഗ​​ത്തെ മു​​ഖ്യ​​മ​​ന്ത്രി ക​​ണ്ണൂ​​രി​​ൽ ന​​ട​​ത്തി​​യ ചോ​​ര​​യ്ക്ക് പ​​ക​​രം ചോ​​ര പ്ര​​സം​​ഗ​​ത്തെ മ​​റ​​യാ​​ക്കി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. രാ​​ഗേ​​ഷ് ന്യാ​​യീ​​ക​​രി​​ച്ചി​​രു​​ന്നു. ന്യാ​​യീ​​ക​​ര​​ണം വി​​വാ​​ദ​​മാ​​യ​​തോ​​ടെ ഉ​​ച്ചക​​ഴി​​ഞ്ഞ് ത​​ന്‍റെ വാ​​ക്കു​​ക​​ൾ ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ള​​ച്ചൊ​​ടി​​ച്ചെ​​ന്ന് പ​​ത്ര​​ക്കു​​റി​​പ്പി​​റ​​ക്കി ന്യാ​​യീ​​ക​​ര​​ണ​​ത്തി​​ൽ​​നി​​ന്ന് പി​​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു.

പ​​യ്യ​​ന്നൂ​​രി​​ല്‍ ഡി​​വൈ​​എ​​ഫ്ഐ സം​​ഘ​​ടി​​പ്പി​​ച്ച കൂ​​ത്തു​​പ​​റ​​മ്പ് ര​​ക്ത​​സാ​​ക്ഷി അ​​നു​​സ്മ​​ര​​ണ പ​​രി​​പാ​​ടി​​യി​​ലാ​​യി​​രു​​ന്നു ടി.​​ഐ. മ​​ധു​​സൂ​​ദ​​ന​​ന്‍ ധ​​ന​​രാ​​ജ് വ​​ധ​​ക്കേ​​സ് വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​വാ​​ദ​​പ്ര​​സം​​ഗം ന​​ട​​ത്തി​​യ​​ത്.

ചീ​​മേ​​നി​​യി​​ല്‍ സി​​പി​​എം പ്ര​​വ​​ര്‍ത്ത​​ക​​രെ ചു​​ട്ടു​​കൊ​​ന്ന പ്ര​​തി​​ക​​ള്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ല്ലെ​​ങ്കി​​ലും അ​​വ​​രാ​​രും ഇ​​ന്ന് ജീ​​വ​​നോ​​ടെ​​യി​​ല്ലെ​​ന്ന കാ​​ര്യം ഓ​​ര്‍മി​​ക്കു​​ന്ന​​ത് ന​​ല്ല​​താ​​യി​​രി​​ക്കും. ക​​ണ​​ക്കു പ​​റ​​യേ​​ണ്ട​​ത് ക​​ണ​​ക്ക് പ​​റ​​ഞ്ഞ് ത​​ന്നെ തീ​​ര്‍ക്കു​​മെ​​ന്നു​​ പ​​റ​​ഞ്ഞ മ​​ധു​​സൂ​​ദ​​ന​​ൻ കോ​​ട​​തി​​യെ​​യും രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.

ത​​ണു​​പ്പി​​ലി​​രു​​ന്ന് ത​​ട​​വും ശി​​ക്ഷ​​യും കൊ​​ടു​​ക്കു​​ന്ന ജ​​ഡ്ജി​​ക്ക് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ പോ​​രാ​​ട്ട​​വീ​​ര്യ​​ത്തെ ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു വി​​മ​​ർ​​ശ​​നം. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ ടി.​​ഐ. മ​​ധു​​സൂ​​ദ​​ന​​ൻ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നി​​ല്ല.

Latest News

Corehub Up