തിരുവനന്തപുരം: ടി.എൻ. സീമ നവകേരളം കർമപദ്ധതി കോ- ഓർഡിനേറ്റർ സ്ഥാനം രാജിവച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണചുമതലയുള്ള സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സീമ സർക്കാരിന്റെ ചുമതല ഒഴിഞ്ഞത്.
കോവളം നിയോജകമണ്ഡലത്തിന്റെ പ്രചാരണ ച്ചുമതലയാണ് ടി.എൻ. സീമയ് ക്കു നൽകിയിരിക്കുന്നത്. സർക്കാർ ശന്പളം പറ്റുന്നവർ തെരഞ്ഞെടുപ്പു പപ്രചാരണച്ചുമതല നിർവഹിക്കാൻ പാടില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.