Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.P. Murder Case

ടി.പി. വധം: ജാമ്യാപേക്ഷയിൽ പ്രതികരിക്കാതെ സംസ്ഥാന സർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സ് പ്ര​​​തി ജ്യോ​​​തി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്കാ​​​തെ സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ.

ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു ഹാ​​​ജ​​​രാ​​​യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോ​​​ണ്‍സ​​​ൽ നി​​​ഷേ രാ​​​ജ​​​ൻ ഷൊ​​​ങ്ക​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ മൗ​​​നം പാ​​​ലി​​​ച്ചു.

കേ​​​സി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ​​​സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കെ.​​​കെ. ര​​​മ എം​​​എ​​​ൽ​​​എ​​​യു​​​ടെ ആ​​​വ​​​ശ്യം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​നെ നി​​​ർ​​​ബ​​​ന്ധി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ജാ​​​മ്യ​​​ത്തെ എ​​​തി​​​ർ​​​ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ കെ.​​​കെ. ര​​​മ​​​യ്ക്ക് സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. കേ​​​സ് തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. കേ​​​സി​​​ലെ 12-ാം പ്ര​​​തി​​​യാ​​​യ ജ്യോ​​​തി ബാ​​​ബു ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Latest News

Corehub Up