Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.P.Senkumar

നേ​ഹ ബോ​റ​യെ​പ്പോ​ലെ​യ​ല്ല, ഭ​ദ്ര​കീ​ർ​ത്തി​യെ​പ്പോ​ലൊ​രു മ​ക​ളെ​യാ​ണ് വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത്: വി​നീ​ത് ശ്രീ​നി​വാ​സ​നോ​ട് ടി.​പി. സെ​ൻ​കു​മാ​ർ  

ന​ട​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന് തു​റ​ന്ന ക​ത്തെ​ഴു​തി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ നേ​ഹ ബോ​റ​യു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​ങ്കു​വ​ച്ച പോ​സ്റ്റി​നു മ​റു​പ​ടി ആ​യാ​ണ് സെ​ൻ​കു​മാ​റി​ന്‍റെ ക​ത്ത്.

നേ​ഹ ബോ​റ​യെ​പ്പോ​ലൊ​രു മ​ക​ളെ ല​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തി​നു​പ​ക​രം വി​നീ​തും മ​റ്റെ​ല്ലാ​വ​രും ഭ​ദ്ര​കീ​ർ​ത്തി​യെ​പ്പോ​ലൊ​രു മ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​യി​രി​ക്ക​ണം ആ​ഗ്ര​ഹി​ക്കേ​ണ്ട​ത് എ​ന്ന് സെ​ൻ​കു​മാ​ർ പ​റ​യു​ന്നു. 

ചേ​രാ​ന​ല്ലൂ​രി​ൽ 17കാ​ര​നാ​യ ജ​ഡ്ജി​യു​ടെ മ​ക​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ളാ​ണ് ഭ​ദ്ര​കീ​ർ​ത്തി. പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് നീ​തി തേ​ടി പൊ​ലി​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​ര​ത്തെ​തു​ട​ർ​ന്ന് വാ​ഹ​ന​മോ​ടി​ച്ച 17കാ​ര​ന്‍റെ പി​താ​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലി​സും സ​ർ​ക്കാ​രും സ​മ്മ​ദ​ർ​ദ്ദ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു.

‘‘പ്രി​യ​പ്പെ​ട്ട വി​നീ​ത് ശ്രീ​നി​വാ​സ​ൻ, നേ​ഹ ബോ​റ​യെ​പ്പോ​ലൊ​രു മ​ക​ളെ ല​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തി​നു​പ​ക​രം, വി​നീ​തും മ​റ്റെ​ല്ലാ​വ​രും ഭ​ദ്ര കീ​ർ​ത്തി​യെ​പ്പോ​ലൊ​രു മ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​യി​രി​ക്ക​ണം ആ​ഗ്ര​ഹി​ക്കേ​ണ്ട​ത്.

നാ​രീ​ശ​ക്തി അ​തി​ന്‍റെ ഏ​റ്റ​വും മ​ഹ​ത്താ​യ രൂ​പ​ത്തി​ൽ! ഭ​ദ്രാ, നി​ന്നെ​യോ​ർ​ത്ത് അ​ഭി​മാ​നം തോ​ന്നു​ന്നു!

പ്രി​യ​പ്പെ​ട്ട പി​താ​വി​ന് നീ​തി ല​ഭി​ക്കു​ന്ന​തി​നാ​യി, അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തോ​ട് ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ രീ​തി​യി​ൽ വി​ട​പ​റ​ഞ്ഞ ആ ​ദു​രി​ത​ഘ​ട്ട​ത്തി​ൽ​പ്പോ​ലും നീ ​കാ​ണി​ച്ച ധൈ​ര്യ​വും ഉ​റ​ച്ച നി​ല​പാ​ടും പോ​രാ​ട്ട​വീ​ര്യ​വും ഹൃ​ദ​യ​സ്പ​ർ​ശി​യും ഏ​റെ പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​ണ്. നി​ന്‍റെ ഈ ​അ​ച​ഞ്ച​ല​മാ​യ മ​ന​ക്ക​രു​ത്ത് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണ്.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​വും അ​ന്ന​ദാ​താ​വു​മാ​യി​രു​ന്ന പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട ഭ​ദ്ര​യ്ക്ക് ഇ​നി അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യ​വും പി​ന്തു​ണ​യു​മി​ല്ലാ​തെ ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ടി​വ​രു​ന്നു.

ഈ ​ധീ​ര​യാ​യ മ​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​വ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

നീ​തി​ക്കാ​യു​ള്ള അ​വ​ളു​ടെ പോ​രാ​ട്ട​ത്തി​ൽ അ​വ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നും അ​ന്ത​സോ​ടെ ജീ​വി​തം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​വ​ളെ സ​ഹാ​യി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണം.

നി​ന്‍റെ ധൈ​ര്യ​വും ഉ​റ​ച്ച നി​ല​പാ​ടു​ക​ളും ആ​ത്മ​വി​ശ്വാ​സ​വും ഇ​നി​യും എ​ണ്ണ​മ​റ്റ ആ​ളു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ. ക​രു​ത്തോ​ടെ മു​ന്നേ​റു​ക, ഭ​ദ്രാ! നി​ന്‍റെ നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​മൂ​ഹം നി​ന​ക്കൊ​പ്പം നി​ല​കൊ​ള്ളും.’’

ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ജെ​എ​ൻ​യു ഗ​വേ​ഷ​ക​യു​മാ​ണ് നേ​ഹ ബോ​റ.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​ഹ ബോ​റ​യു​ടെ റീ​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

‘അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് വ​ള​രു​ന്ന ഒ​രു മ​ക​ളെ​യാ​ണ് എ​നി​ക്ക് വേ​ണ്ട​ത്! ഈ ​ലോ​ക​ത്ത് കേ​വ​ലം അ​തി​ജീ​വ​ന​ത്തി​നാ​യി മാ​ത്രം പ​ഠി​ച്ച് വ​ള​രു​ന്ന​തും, പ​ങ്കാ​ളി​യെ പ​രി​പാ​ലി​ക്കു​ക​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​ക ല​ക്ഷ്യം എ​ന്ന് ചി​ന്തി​ക്കു​ന്ന​തും എ​നി​ക്കി​ഷ്ട​മ​ല്ല.

സ്വ​ന്തം മൂ​ല്യ​മ​റി​യു​ന്ന, ആ​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത, നി​ശ​ബ്ദ​യാ​ക്ക​പ്പെ​ടാ​നോ സ്വ​ന്ത​മാ​യി​രി​ക്കാ​ൻ അ​നു​വാ​ദം വാ​ങ്ങാ​നോ നി​ൽ​ക്കാ​ത്ത, ലോ​കം മു​ഴു​വ​ൻ എ​തി​രാ​യാ​ലും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു സ്ത്രീ​യാ​യി അ​വ​ൾ വ​ള​ര​ണം. എ​ന്‍റെ മ​ക​ൾ ആ​രാ​യി വ​ള​ര​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​മോ? അ​വ​ൾ,’’വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​ങ്കു​വ​ച്ച റീ​ലി​ൽ പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​യി​രു​ന്നു.

Latest News

Corehub Up