Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.Purushothaman

ആ​ദ്യം കാ​ർ, ഇ​പ്പോ​ൾ ഷെ​ഡും: ടി. ​പു​രു​ഷോ​ത്ത​മ​ന് നേ​രെ വീ​ണ്ടും അ​ക്ര​മം

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ അ​നു​ഭാ​വി​യു​മാ​യ ടി. ​പു​രു​ഷോ​ത്ത​മ​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പു​രു​ഷോ​ത്ത​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​മ്മീ​ൻ കൃ​ഷി ഷെ​ഡ്ഡി​ന് അ​ജ്ഞാ​ത സം​ഘം തീ​യി​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ല, പെ​ട്ടി​ക​ൾ, തീ​റ്റ എ​ന്നി​വ സൂ​ക്ഷി​ച്ചി​രു​ന്ന ഷെഡ്ഡി​നാ​ണ് തീ​വ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം നേ​തൃ​ത്വ​ത്തി​നും മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നു​മെ​തി​രെ പു​രു​ഷോ​ത്ത​മ​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ത​നി​ക്കെ​തി​രെ ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ക​രി​ച്ചാ​ണ് താ​ൻ പോ​സ്റ്റ് ഇ​ട്ട​തെ​ന്ന് പു​രു​ഷോ​ത്ത​മ​ന്‍ പ​റ​ഞ്ഞു. ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​നു​നേ​രെ​യും വാ​ഹ​ന​ത്തി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up