ഡാളസ്: ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി. തോമസ് ഡാളസിൽ അന്തരിച്ചു. എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ എ.റ്റി. തോമസിന്റെ മകനാണ്.
ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ 40 വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്. മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ്, സ്റ്റീഫൻ തോമസ്. മരുമക്കൾ: ഡോ. മിനു ജോർജ്, ഡോ. ജെയ്സൺ ജോർജ്, ഷെറിൻ തോമസ്.