Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TCSInvests

ഹൈ​ദ​രാ​ബാ​ദി​ൽ ടി​സി​എ​സ് എ​ഐ ഡാ​റ്റ സെ​ന്‍റ​റി​നാ​യി 70,000 കോ​ടി നി​ക്ഷേ​പി​ക്കു​ന്നു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ടാ​​​​റ്റ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ (​​ടി​​​​സി​​​​എ​​​​സ്) ഡാ​​​​റ്റ സെ​​​​ന്‍റ​​​​ർ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഹൈ​​​​പ്പ​​​​ർ​​​​വാ​​​​ൾ​​​​ട്ട് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ വ​​​​ൻ​​​​കി​​​​ട എ​​​​ഐ ഡാ​​​​റ്റ സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.

ഒ​​​​രു ജി​​​​ഗാ​​​​വാ​​​​ട്ട്(​​​​ജി​​​​ഡ​​​​ബ്ല്യു) ശേ​​​​ഷി​​​​യോ​​​​ടെ 264 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യി​​​​ൽ ഒ​​​​രു സെ​​​​ന്‍റ​​​​റി​​​​നാ​​​​യി 70,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ക​​​​സ്റ്റ​​​​മേ​​​​ഴ്സി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യാ​​ണു കാം​​പ​​സ് ഒ​​​​രു​​​​ക്കു​​​​ക. എ​​​​ഐ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്യു​​​​ന്ന ഈ ​​​​സൗ​​​​ക​​​​ര്യം മു​​​​ൻ​​​​നി​​​​ര എ​​​​ഐ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​പ്പ​​​​ർ​​​​സ്കെ​​​​യി​​​​ലേ​​​​ഴ്സി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കും.

പൂ​​​​ർ​​​​ണ​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ കാ​​​​ന്പ​​​​സ് രാ​​​​ജ്യ​​​​ത്തെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എ​​​​ഐ കാ​​​​ന്പ​​​​സാ​​​​യി മാ​​​​റു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up