Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TK Road

Pathanamthitta

ടി​കെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്: അ​പ​ക​ട​സാ​ധ്യ​ത​യേ​റി

കോ​ഴ​ഞ്ചേ​രി: ആ​ധു​നി​ക രീ​തി​യി​ല്‍ പു​ന​ർ​നി​ർ​മി​ച്ച തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​ത് സ്ഥി​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡ് ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി എ​ന്നു പ​റ​യു​മ്പോ​ള്‍​ത​ന്നെ​യാ​ണ് മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഏ​റെ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്.

ടി​കെ റോ​ഡി​ലെ മാ​രാ​മ​ണ്ണി​ല്‍ തോ​ട്ട​പ്പു​ഴ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. ടി​കെ റോ​ഡി​ല്‍​ത​ന്നെ​യു​ള്ള തെ​ക്കേ​മ​ല​യ്ക്കു സ​മീ​പം ട്രൈ​ഫ​ന്റ് ജം​ഗ്ഷ​നി​ലും അ​ഗാ​ധ​മാ​യ കു​ഴി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി ടൗ​ണി​ലും ഇ​തേ​പോ​ലെ​യു​ള്ള കു​ഴ​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു.
തെ​ക്കേ​മ​ല ജം​ഗ്ഷ​നി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളോ, ദി​ശാ​ബോ​ര്‍​ഡു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​മി​ത വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​പ്പ​ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ക​യാ​ണ്.

ടി​കെ റോ​ഡി​ലെ കു​മ്പ​നാ​ട് - മു​ട്ടു​മ​ണ്‍, പു​ല്ലാ​ട് ജം​ഗ്ഷ​ന്‍, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്‍​ഭാ​ഗം, കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം, തെ​ക്കേ​മ​ല ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ​തി​നെത്തുട​ര്‍​ന്ന് ന​വീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ട​ത്തി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ടി​കെ റോ​ഡി​ലെ പു​ല്ലാ​ട് മു​ത​ല്‍ മാ​രാ​മ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റെ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്.

റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത വ്യാ​പാ​ര​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​. റോ​ഡ് ന​വീ​ക​രി​ച്ചെ​ങ്കി​ലും മു​ന്‍​ക​രു​ത​ല്‍ ബോ​ര്‍​ഡു​ക​ളോ, സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളോ സ്ഥാ​പി​ക്കാ​തി​രി​ക്കു​ന്ന​ത് വീ​ണ്ടും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു​വ​രു​ത്തും.

Latest News

Corehub Up