Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVAnupamaIAS

ടി.​വി. അ​നു​പ​മ​യെ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി; ഡി. ​ബാ​ല​മു​ര​ളി പു​തി​യ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ടി.​വി. അ​നു​പ​മ​യെ മാ​റ്റി. കേ​ന്ദ്ര സ​ർ​വീ​സി​ലെ ഡെ​പ്യൂ​ട്ടേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ ഡി. ​ബാ​ല​മു​ര​ളി​യാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

മ​ന്ത്രി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ നാ​ഗ​രാ​ജു​വി​നെ നേ​ര​ത്തെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യ അ​നു​പ​മ​യ്‌​ക്കെ​തി​രെ​യും സ​മാ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പൊ​തു​ഭ​ര​ണ വ​കു​പ്പാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​ച്ചു​പ​ണി​യും പു​തി​യ നി​യ​മ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​നു​പ​മ​യെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യാ​ണ് പു​തി​യ​താ​യി മാ​റ്റി​നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഏ​വി​യേ​ഷ​ൻ, മെ​ട്രോ, റെ​യി​ൽ​വേ എ​ന്നി​വ​യു​ടെ മു​ഴു​വ​ൻ സ​മ​യ അ​ധി​ക ചു​മ​ത​ല​യും ഇ​വ​ർ തു​ട​ർ​ന്നും വ​ഹി​ക്കും.

ഡി. ​ബാ​ല​മു​ര​ളി​ക്ക് ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യ്ക്ക് പു​റ​മേ ഏ​വി​യേ​ഷ​ൻ, മെ​ട്രോ, റെ​യി​ൽ​വേ ഒ​ഴി​കെ​യു​ള്ള ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ദ​വി​യും അ​ദ്ദേ​ഹം വ​ഹി​ക്കും.

അ​തേ​സ​മ​യം, ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ ഡോ. ​ശ​ർ​മി​ള മേ​രി ജോ​സ​ഫി​നെ ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up