Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVK Winners

ടിവികെ വിജയികളിൽ എട്ടു മാസം ഗർഭിണിയായ വീട്ടമ്മയും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച​വ​രി​ൽ എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ​യും. ചെ​ന്നൈ​യി​ലെ തി​രു വി ​കാ ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ല്ല​വി (36) എ​ന്ന വീ​ട്ട​മ്മ​യാ​ണു ക​ന്നി​യ​ങ്ക​ത്തി​ൽ വി​ജ​യി​ച്ച​ത്.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ച്ചു​ള്ള പ​ല്ല​വി 22,333 വോ​ട്ടി​നാ​ണ് ഡി​എം​കെ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ര​വിച​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി പ​ല്ല​വി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ കു​ഴ​ഞ്ഞു​വീ​ണ സം​ഭ​വ​മു​ണ്ടാ​യെ​ങ്കി​ലും പ​ല്ല​വി പ്ര​ചാ​ര​ണം തു​ട​ർ​ന്നു.

ഡോ​ക്‌ട​ർ​മാ​ർ വി​ശ്ര​മ​ത്തി​നു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വി​ജ​യ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കാ​ൻ പ​ല്ല​വി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ജ​യി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണു പ​ല്ല​വി. ടി​വി​കെ രൂ​പ​വ​ത്ക​രി​ച്ച ഉ​ട​ൻ അം​ഗ​ത്വ​മെ​ടു​ത്തു.

Latest News

Corehub Up