Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tahsildar

Kottayam

ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ അ​​​നി​​​ല്‍കു​​​മാ​​​റി​​​ന് ന​​​ഗ​​​രം വി​​​ട​​​ചൊ​​​ല്ലി

കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച കോ​​​ട്ട​​​യം ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ എ​​​സ്.​​​എ​​​ന്‍. അ​​​നി​​​ല്‍ കു​​​മാ​​​റി​​​ന് ന​​​ഗ​​​രം വി​​​ടചൊ​​​ല്ലി. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ഉ​​​ള്‍പ്പെ​​​ടെ വ​​​ന്‍ ജ​​​നാ​​​വ​​​ലി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ര്‍പ്പി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.

ഭൗ​​​തിക​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നെ​​​ത്തി​​​ച്ച​​​പ്പോ​​​ള്‍ മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍, ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍എ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ചേ​​​ത​​​ന്‍കു​​​മാ​​​ര്‍ മീ​​​ണ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ജോ​​​സ്മോ​​​ന്‍ മു​​​ണ്ട​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പു​​​ഷ്പ​​​ച​​​ക്ര​​​മ​​​ര്‍പ്പി​​​ച്ചു. സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രും ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യേ​​​കി.

താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന കോ​​​ട്ട​​​യം മി​​​നി​​​ സി​​​വി​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ഭൗ​​​ത‌ികദേ​​​ഹം ആ​​​ദ്യം പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ന് വ​​​ച്ച​​​ത്.

തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​പി. സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍, കെ. ​​​സു​​​രേ​​​ഷ്‌​​​കു​​​റു​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​വി​​​ടെ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ര്‍പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് നീ​​​ണ്ടൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തി.

Latest News

Corehub Up