സുൽത്താൻ ബത്തേരി: കല്ലുമുക്ക് ഗവ. എൽപി സ്കൂളിൽ സെൻട്രൽ ഹ്യൂമണ്‍ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ടാലന്റ് ഹണ്ടും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
അവധിക്കാലത്ത് കായിക പരിശീലനത്തിന് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായിരുന്നു ടാലന്റ് ഹണ്ട്. ബിപിസി ടി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ലഹരിവിരുദ്ധ ബോധവത്കരണം നൽകി. എഴുത്തുകാരി ലിസി റോസക്കുട്ടി, സിഎച്ച്ആർഎഫ് ജില്ലാ ട്രഷറർ കെ. സുനീറ, കായിതാരം ലിൻസി അജി, അധ്യാപകൻ ഐ.വി. സജിത്ത്, മെന്റർ ടീച്ചർ സിന്ധു എന്നിവർ പ്രസംഗിച്ചു. ഗോത്ര വിഭാഗങ്ങളിൽനിന്നുള്ളതാണ് വിദ്യാലയത്തിലെ കുട്ടികളിൽ മിക്കവരും.