കൊച്ചി: റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
വ്യാജ ബുക്കിംഗുകളും ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതും തടയാനാണ് ആധാര്‍ ഒടിപി ഏര്‍പ്പെടുത്തിയതെന്ന റെയില്‍വേയുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.