പൂവാർ: വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് ഉറങ്ങിക്കിടന്നയാളുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാട്ടുകാരനായ മോഷ്ടാ വിനെ വീട്ടുകാരും നാട്ടുകാരും ചേർന്നു പിടികൂടി പൊ ലിസിൽ ഏൽപ്പിച്ചു. തമിഴ് നാട് വിരുത് നഗർ പാവാലി അയ്യനാർ നഗറിൽ മുരുകൻ (47) ആണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ഒന്നോ ടെ അരുമാനൂർ കോയിക്കവിളാകം വേപ്പിൻ വിളാകത്ത് വീട്ടിൽ വേലപ്പൻ നായരുടെ വീട്ടിലായിരുന്നു സംഭവം. പുറകുവശത്തെ വാതിൽ കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ച മുരുകൻ, മണികണ്ഠൻ നായരുടെ മകൾ സുമയും ഭർത്താവ് ലാൽ കുമാറും കിടന്നുറങ്ങുന്ന മുറിയിൽ എത്തി. തുടർന്നു മാല പൊട്ടിക്കുന്നതിനിടയിൽ ഞെട്ടിയുണർന്ന സുമയുടെ നിലവിളി കേട്ട് ഉണർന്ന ലാൽകുമാർ മുരുകനെ നേരിടുകയും അടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇതിനിടയിൽ രക്ഷ പ്പെടാൻ ശ്രമിച്ച മുരുകൻ കാൽ തെറ്റി നിലത്തുവീഴു കയായിരുന്നു. ഈ തക്കം നോക്കി വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നു മുരുകനെ പിടികൂടി കെട്ടിയിട്ടു. തുടർന്ന് പൂവാർ പൊലിസിനു കൈമാറി.
തമിഴ്നാട്ടിലും കേരളത്തിലെ വിവിധയിടങ്ങളിലായി നിരവധി കേസിലെ പ്രതിയായ മുരുകൻ പകൽ സമയങ്ങളിൽ വീടുകളിലെത്തി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ശേഖരിക്കുന്ന പണിയാണെന്നു പറഞ്ഞു നാട്ടുകാരെ പരിചയപ്പെടും. ഈ സമയത്തു മോഷണം നടത്താനുള്ള വീടുകളുടെ പരിസരവും സാഹചര്യങ്ങളും കണ്ടു വയ്ക്കുകയാണ് പതിവ്. തുടർന്നു രാത്രിയിലെത്തി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കു മടങ്ങും. ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വേലപ്പൻ നായരും കുടുംബവും കഴിഞ്ഞ 16 ദിവസമായി വീട്ടിൽ ഇല്ലായിരുന്നു.
ചടങ്ങുകൾക്കുശേഷം ഞായറാഴ്ചയാണ് വേലപ്പൻ നായരും ഭാര്യയും മക്കളും മരുമക്കളുമായി വീട്ടിലെത്തിയത്. വീട്ടിൽ ആളുകളെത്തിയകാര്യം അറിയാതെയാകാം മുരുകൻ മോഷണത്തിനെത്തിയതെന്നാണു പൊലിസി ന്റെ വിലയിരുത്തൽ.
മുരുക നെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ശ്രമവും പൂവാർ പോലീസ് ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.