Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Buses Fine

തമിഴ്നാട് ബസുകൾക്ക് കേരളത്തിൽ വൻതുക പിഴ: പ്രതിഷേധം ശക്തം

ചെ​​​​​ന്നൈ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത പെ​​​​​ർ​​​​​മി​​​​​റ്റു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​നം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ചെ​​​​​റു​​​​​ബ​​​​​സു​​​​​ക​​​​​ൾ​​​​​ക്ക് 70 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം രൂ​​​​​പ പി​​​​​ഴ ചു​​​​​മ​​​​​ത്തി​​​​​യ കേ​​​​​ര​​​​​ള മോ​​​​​ട്ടോ​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് വ​​​​​കു​​​​​പ്പി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ വ്യാ​​​​​പ​​​​​ക പ്ര​​​​​തി​​​​​ഷേ​​​​​ധം.

മു​​​​​പ്പ​​​​​തോ​​​​​ളം ബ​​​​​സു​​​​​ക​​​​​ളാ​​​​​ണ് കേ​​​​​ര​​​​​ള അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ പി​​​​​ടി​​​​​ച്ചി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മോ​​​​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യി ഓ​​​​​ൾ ഒ​​​​​മ്നി ബ​​​​​സ് ഓ​​​​​ണേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.​​

അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച ശ​​​​​ബ​​​​​രി​​​​​മ​​​​​ല മ​​​​​ണ്ഡ​​​​​ല​​​​​കാ​​​​​ല തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കെ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് ഭ​​​​​ക്ത​​​​​ർ​​​​​ക്ക് ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​യാ​​​​​യി. ചെ​​​​​ന്നൈ, കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ, മ​​​​​ധു​​​​​ര തു​​​​​ട​​​​​ങ്ങി​​​​​യ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നെ​​​​​ത്തി​​​​​യ ബ​​​​​സു​​​​​ക​​​​​ൾ ഓ​​​​​രോ​​​​​ന്നും 2.5 ല​​​​​ക്ഷം വീ​​​​​ത പി​​​​​ഴ ചു​​​​​മ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത്.

ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്കു പി​​​​​ന്നാ​​​​​ലെ നൂ​​​​​റ്റ​​​​​ന്പ​​​​​തോ​​​​​ളം ബ​​​​​സു​​​​​ക​​​​​ളാ​​​​​ണ് ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്ന് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ. ​​​​​അ​​​​​ൻ​​​​​പ​​​​​ള​​​​​ക​​​​​ൻ പ​​​​​റ​​​​​ഞ്ഞു. എ​​​​​ത്ര​​​​​യും വേ​​​​​ഗം പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

Latest News

Corehub Up