കാഞ്ഞിരപ്പള്ളി: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ട്രിച്ചി സ്വദേശിയും പീരുമേട് ലാന്ത്രം എസ്റ്റേറ്റിൽ താമസക്കാരനുമായ മഹേഷ് (42) നെയാണ് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകന്റെ ചികിത്സാർത്ഥം കാഞ്ഞിരപ്പള്ളിയിൽ എത്തിയ മഹേഷ് ഭാര്യയെയും അമ്മയെയും കുട്ടിയെയും ആശുപത്രിയിൽ ഇറക്കിയതിന് ശേഷം ആശുപത്രിക്ക് പുറത്തു കാറിൽ വിശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു.
ചികിത്സകൾക്ക് ശേഷം കുടുംബാംഗങ്ങൾ കാറിനു സമീപത്തു വൈകുന്നേരം എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പളളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.